Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം;കടമ്പകള്‍ ഉയരുന്ന പക്ഷം, തിരുപ്പതി മോഡല്‍ ട്രസ്റ്റ് രൂപീകരിക്കും; കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കീഴിലുള്ള ട്രസ്റ്റിന്റെ ചെയര്‍മാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആയിരിക്കുമെന്ന് സൂചന

01 DECEMBER 2018 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല ഒരു ദേശീയ തീർഥാടന കേന്ദ്രം ആക്കി മാറ്റണമെന്ന കേരള സർക്കാരിന്റെ അപേക്ഷക്ക് തീരുമാനവുമായി കേന്ദ്രം രംഗത്ത്. ഇത് സംബന്ധിച്ച് ആധികാരികമായ റിപ്പോർട്ട് മലയാളിവാർത്ത മുൻപ് പുറത്തുവിട്ടിരുന്നു. രണ്ടു മാര്‍ഗമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിലൊന്ന് ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പദവിയിലേക്ക് ശബരിമലയെ ഉയര്‍ത്തുക എന്നതാണ്. ഇതിന് കടമ്പകള്‍ ഉയരുന്ന പക്ഷം, തിരുപ്പതി മോഡല്‍ ട്രസ്റ്റ് രൂപീകരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കീഴിലുള്ള ട്രസ്റ്റിന്റെ ചെയര്‍മാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആയിരിക്കുമെന്നാണ് സൂചന.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള റിവ്യൂ ഹര്‍ജികളില്‍ 22 ന് അന്തിമ വിധിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച്‌ ക്ഷേത്രത്തിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുത്തേക്കും. രാഷ്ട്രീയ നേട്ടം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിശ്വാസം സംരക്ഷിക്കുന്നതിലൂടെ, കേരളത്തില്‍ വോട്ടു നില വര്‍ധിപ്പിക്കാനാകുമെന്ന അമിത്ഷായുടെ ബുദ്ധിയാണ് ഈ നീക്കത്തിന് പിന്നില്‍.

ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള നീക്കം സംഭവിച്ചാല്‍ ശബരിമലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളും ഇല്ലാതെയാവും കേന്ദ്രസേനയെ ശബരിമലയില്‍ വിന്യസിപ്പിക്കണമെന്ന ആവശ്യം ശ്രീധരന്‍ പിള്ള ഉന്നയിച്ചത് ഈ സാഹചര്യത്തിലാണ്. ഗോവയില്‍ ചേര്‍ന്ന പാര്‍ലെമെന്ററി കമ്മിറ്റി ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും താത്പര്യകുറവ് കാരണം അത് നടക്കാതെ പോയി. ദേശീയ തീര്‍ത്ഥടന കേന്ദ്രമാകുമ്പോള്‍ ശബരിമലയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ കൈയിലാവും.

അത്തരമൊരു സാഹചര്യം വന്നു ചേരുമ്പോള്‍ ബി ജെ പിക്ക്, ശബരിമലയില്‍ ഭരിക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. ശബരിമലയുടെ നിയന്ത്രണം തങ്ങള്‍ക്ക് ലഭിക്കാന്‍ കുറെ കാലമായി ബിജെപി ശ്രമിക്കുകയാണ്. 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശബരിമല സന്ദര്‍ശിക്കാറുണ്ടെന്നാണ് ബിജെപിയുടെ വാദം. ഇതെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ അവയ്‌ക്കൊന്നും ഫലമുണ്ടായില്ല.

എന്നാല്‍ ശബരിമലയെ കേന്ദ്ര തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ബിജെ പി പെട്ടെന്നൊന്നും അംഗീകരിക്കില്ല. ശബരി മല വിവാദത്തെ പാര്‍ട്ടി വളര്‍ത്താനുള്ള സന്ദര്‍ഭമായാണ് ബിജെപി കരുതുന്നത്. ശശികലയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള പിണറായിയുടെ ഓരോ പ്രവര്‍ത്തിയെയും ബിജെപി കേന്ദ്രനേതൃത്വം ആഹ്ലാദത്തോടെയാണ് കാണുന്നത്. ബിജെ പി കേരളത്തില്‍ വളരുകയാണെങ്കില്‍ അത് ഇടത് പക്ഷത്തിന്റെ പിന്തുണയോടെയായിരിക്കും. ശബരി മലയില്‍ സമാധാനം പുലരാനൊന്നും ബി ജെ പി ആഗ്രഹിക്കുന്നില്ല. സ്ഥിതിഗതികള്‍ കഴിയുന്നത്ര വഷളാക്കി ബി ജെ പിയെ വളര്‍ത്താനാണ് ശ്രമിക്കുന്നത്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമോ എന്ന് കണ്ടറിയണം. എന്നാല്‍ അത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് തടസ്സപ്പെടുത്താന്‍ അധികാരമില്ല.

ശബരിമല വിഷയം കത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. തീര്‍ത്ഥാടകരെ പൂര്‍ണമായും അവഗണിച്ചു. അവര്‍ക്ക് യാതൊരു സൗകര്യങ്ങളും നല്‍കിയില്ല. ശുചിമുറികള്‍ പോലും ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. മാധ്യമങ്ങള്‍ ലൈവായി ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടു വന്നു. അതില്‍ സര്‍ക്കാര്‍ അസ്വസ്ഥരാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഈ സാഹചര്യത്തിലാണ്. ദേശീയ തീര്‍ത്ഥാടന കേന്ദ്രമാവുകയാണെങ്കില്‍ ഇത്തരം പരിമിതികള്‍ മറികടക്കാന്‍ കഴിയും. യുവതിയെ മലയില്‍ കയറ്റണമോ എന്ന് കേന്ദ്രസേന തീരുമാനിക്കും. അവര്‍ക്ക് സുപ്രീം കോടതിയെ ഭയമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (7 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends