Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള പോലീസ് തകര്‍ക്കുന്നു... ഇതെവിടെത്തെ ന്യായമെന്ന് ചോദിക്കേണ്ട; ജനപ്രതിനിധികളുടെ കേസ് ഉടന്‍ തീര്‍പ്പാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവില്‍ വെട്ടിലായത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍

05 DECEMBER 2018 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയോടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കുടുക്കിലേക്ക് പോകുകയാണ്. കെ. സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി മലയ്ക്ക് കേറാന്‍ വന്നതോടെ കരുതല്‍ തടങ്കലിലായി. പിന്നീട് അതുവരെ കേട്ടിട്ടില്ലാത്ത ഡസണ്‍കണക്കിന് കേസുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ് വരെ. ഇത്രയും നാള്‍ ഈ പോലീസുകാര്‍ ഉറങ്ങുകയായിരുന്നോ എന്നാണ് ജനത്തിന് മനസിലാകാത്തത്. ഒരാളെ പിടികൂടുമ്പോള്‍ ഉള്ള കേസെല്ലാം ചാര്‍ത്തുമെന്ന പഴഞ്ചൊല്ലാണ് പോലീസ് നടപ്പിലാക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. 15 കേസില്‍ സുരേന്ദ്രന്‍ അകത്തായപ്പോള്‍ 24 കേസുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്താണ്. ഇതോടെയാണ് പോലീസിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ ബിജെപി പോലും തുറന്ന പോരിലേക്കാണ്. 

എംപിമാരും എംഎല്‍എമാരും പ്രതികളായ കേസുകള്‍ സെഷന്‍സ് കോടതികള്‍ക്കും മജിസ്‌ട്രേട്ട് കോടതികള്‍ക്കും വീതിച്ചു നല്‍കി വേഗത്തില്‍ തീര്‍പ്പാക്കുന്നതിനു കേരളത്തിലും ബിഹാറിലും ആദ്യം നടപടിയെടുക്കാന്‍ സുപ്രീം കോടതി ഉത്തരവ് കേരളത്തിലും പ്രതിഫലിക്കുകയാണ്. മുന്‍ എംപിമാരും എംഎല്‍എമാരും പ്രതികളായ കേസുകള്‍ക്കും തുല്യപരിഗണന ലഭിക്കും. 

ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പരിഗണിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലായി 12 പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. കുറ്റപത്രം നല്‍കി ഒരു വര്‍ഷത്തിനകം കേസ് തീര്‍പ്പാക്കണമെന്ന് 2014ല്‍ നിര്‍ദേശിച്ചു. ഇതു ഫലം കാണാത്തതിനാലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചിന്റെ പുതിയ ഉത്തരവ്.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആജീവനാന്ത വിലക്കു വേണമെന്ന ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജിയിലാണ് നടപടി. നിലവിലെ കേസുകളെക്കുറിച്ച് ഹൈക്കോടതികളില്‍നിന്നു ശേഖരിച്ച കണക്കുകളും, അവ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള ശുപാര്‍ശയും അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ കോടതിക്കു നല്‍കി. 

കേരള, ബിഹാര്‍ ഹൈക്കോടതികള്‍ ഉടന്‍ നടപടിയെടുക്കണമെന്നാണ് കേടതി ഉത്തരവ്. നടപടി റിപ്പോര്‍ട്ട് സുപ്രീം കോടതി 14നു പരിഗണിക്കും. 
ന്മകേസുകളുടെ പുരോഗതി, കുറ്റപത്രം നല്‍കുന്നതും കുറ്റം ചുമത്തുന്നതും വൈകുന്നതിന്റെ കാരണങ്ങള്‍ എന്നിവ എല്ലാ മാസവും 2 സംസ്ഥാനത്തെയും കീഴ്‌ക്കോടതികള്‍ ഹൈക്കോടതിക്കു നല്‍കണം. 
ന്മവധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കേസുകള്‍ക്ക് മുന്‍ഗണന നല്‍കണം.

അതേസമയം റിമാന്‍ഡില്‍ കഴിയുന്ന കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. രാധാകൃഷ്ണന് പിന്തുണയുമായി മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. 

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരില്‍ 27 കേസുകളാണ് നിലവിലുള്ളതെന്നാണ് നിരാഹാരം കിടക്കുന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ പറയുന്നത്. 12 എണ്ണത്തിന് വാറന്റുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ പേരിലും കേസുകള്‍ നിലവിലുണ്ട്. കൂടാതെ എംഎല്‍എമാരായ എം.സ്വരാജ്, സി.ദിവാകരന്‍ എന്നിവരൊക്കെ വിവിധ കേസുകളില്‍ പ്രതികളാണ്. എന്തുകൊണ്ട് ഇവരെയൊന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നു രാധാകൃഷ്ണന്‍ ചോദിച്ചു.

കേസുകളും വാറന്റുകളും ഉള്ളതുകൊണ്ടാണ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് അനിശ്ചിതകാലത്തേക്കു തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ പേരില്‍ എറണാകുളം കോടതിയില്‍ നാലു കേസുകള്‍ ഉണ്ട്. രണ്ടെണ്ണത്തിനു വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ന്യായമനുസരിച്ചു അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതാണ്. അതിന് ഡിജിപിക്ക് ധൈര്യമില്ലെങ്കില്‍ അദ്ദേഹം കുപ്പായം ഊരി എകെജി സെന്ററില്‍ പണി എടുക്കണം എന്നുമാണ് രാധാകൃഷ്ണന്റെ വിമര്‍ശനം. 

അതേസമയം ഉന്നയിച്ച ആവശ്യങ്ങള്‍ 15 ദിവസത്തിനുള്ളില്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ചവരെ നീട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends