Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിയന്തര പ്രമേയത്തിന് അനുമതി... തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിച്ചിരുന്ന പ്രതിപക്ഷം വിഷയം മാറ്റി പ്രളയത്തിലെത്തിയപ്പോള്‍ സര്‍ക്കാരിന്റെ പച്ചക്കൊടി

05 DECEMBER 2018 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളം കണ്ട് മഹാ പ്രളയത്തില്‍ നിന്നും കര കയറും മുമ്പെയാണ് ശബരിമല യുവതീ പ്രവേശനമെത്തിയത്. ഇതോടെ ഒത്തൊരുമിച്ച മലയാളികള്‍ പോരടിച്ച് പല വശത്തായി. യുവതീ പ്രവേശനമാകാമെന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ പ്രതിപക്ഷത്തിന് ആയുധമാക്കി. ഇതിനിടെ നിയമസഭ തുടങ്ങിയപ്പോഴേക്കും പ്രളയം മാറി. ശബരിമലയായി മുഖ്യ വിഷയം. ശബരിമലയില്‍ യുഡിഎഫ് വിജയിക്കില്ലെന്ന് കണ്ടപ്പോള്‍ അടുത്ത വിഷയം മന്ത്രി കെ.ടി. ജലീലായി. ജലീല്‍ രാജി വയ്ക്കില്ലെന്നായപ്പോള്‍ പിന്നെ പികെ ശശിയായിരുന്നു. എ്ന്നാല്‍ ശശിയുടെ വിഷയം ഏല്‍ക്കില്ലെന്ന് കണ്ട് അവസാനം പ്രളയത്തെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്.

സംസ്ഥാനത്തെ പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം വൈകുന്നുവെന്നാണ് പ്രതിപക്ഷം വാദിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അവസാനം സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് ഒരു മണിക്കാണ് ചര്‍ച്ച നടക്കുന്നത്.

ശബരിമല വിഷയവും മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമനവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്. ഇന്ന് നിയമസഭാ നടപടികള്‍ പുരോഗമിച്ചുവരികയാണ്. ചോദ്യോത്തരവേളയോട് ഇന്ന് സഹകരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നു സഭ നേരത്തെ പിരിഞ്ഞിരുന്നു.

അതേസമയം നിയമസഭാകവാടത്തില്‍ സത്യാഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരുമായി സംസാരിച്ച് സമവായം ഉണ്ടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍(കോണ്‍ഗ്രസ്), പാറയ്ക്കല്‍ അബ്ദുള്ള(മുസ്ലീംലീഗ്), ഡോ.എന്‍.ജയരാജ്(കേരള കോണ്‍ഗ്രസ് എം), എന്നിവര്‍ സത്യാഗ്രഹം ആരംഭിച്ചത്. സഭയ്ക്കകത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സത്യാഗ്രഹസമരം പ്രഖ്യാപിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിയമസഭയില്‍ നടത്തുന്ന മൂന്നാമത്തെ സമരമാണ് ശബരിമലവിഷയത്തിലേത്. ഈ മാസം 13 വരെയാണ് ഇത്തവണത്തെ സഭാസമ്മേളനം. സമ്മേളനം അവസാനിക്കുന്നത് വരെ സത്യഗ്രഹം തുടരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭയ്ക്കകത്ത് മറ്റ് വിഷയങ്ങള്‍ക്കൊപ്പം ശബരിമല വിഷയവും തുടര്‍ന്നും ഉയര്‍ത്താനാണ് നീക്കം. ശബരിമല വിഷയം സജീവമാക്കി നിര്‍ത്താന്‍ അംഗങ്ങളുടെ സത്യഗ്രഹം ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം.

നിയമസഭാകവാടത്തില്‍ സത്യാഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരെ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി. ജയരാജനും സന്ദര്‍ശിച്ചിരുന്നു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends