Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രമൊരുക്കി രണ്ടാം അങ്കത്തിന് പിണറായി... കോൺഗ്രസ്സിനെ എന്നും അനുകൂലിച്ച സാമുദായിക സംഘടനകളെ ഒപ്പം കൂട്ടി കളി പുരോഗമിക്കുന്നു; മണ്ണൊലിച്ച് പോകാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ

05 DECEMBER 2018 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പിണറായിയുടെ തന്ത്രം യൂഡി എഫിനെ തീർക്കാൻ തന്നെ . മുഖ്യ ശത്രു ബിജെപിയല്ല കോൺഗ്രസ് തന്നെയെന്നുറപ്പിച്ച പിണറായിയുടെ തന്ത്രം മനസിലാക്കാൻ യൂ ഡി എഫ് ഏറെ വൈകി.

ബിജെപിയുടെ വളർച്ചയിൽ ഹൈന്ദവ വോട്ടുകളിൽ ഉണ്ടാകുന്ന കുറവ് സാമുദായിക ബാലൻസിങ്ങിൽ തങ്ങൾക്കനുകൂലമാക്കാനുള്ള പിണറായി വിജയൻറെ തന്ത്രമായിരുന്നു ശബരിമല വിഷയത്തിൽ .സാമുദായിക സംഘടനകൾ എന്നും ഭൂരിപക്ഷവും യൂ ഡി എഫിന് അനുകൂലമായിരുന്നു . അവരെയൊക്കെ ഒറ്റയടിക്ക് തങ്ങളുടെ പാളത്തിലെത്തിക്കാനുള്ള പിണറായിയുടെ മെയ്‌വഴക്കം കേരളത്തെ ഞെട്ടിച്ചു.

ശബരിമലയിൽ യുവതികളെ കയറ്റണ്ട എന്ന നിലപാടു തന്നെയായിരുന്നു സർക്കാരിനും. എന്നാൽ ഇതിനെ ഒരു യുദ്ധ പുറപ്പാടാക്കി മാറ്റി സാമുദായിക സംഘടനകളെയും ന്യൂനപക്ഷത്തേയും നിരത്തി പിണറായി .

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാന മതിലിന്റെ പേരിലാണ് സംസ്ഥാന സർക്കാർ സാമൂദായിക സംഘടനകളെ ഒപ്പം നിർത്തുന്നതെന്ന് കോൺഗ്രസ്സ്. ഇത്രയും കാലം തങ്ങൾക്കൊപ്പം നിന്നവർ പെട്ടെന്ന് ഇടതു ചേരിയിൽ തിരിഞ്ഞതിനാൽ സംഘടനകളെ തിരികെ കൊണ്ടുവരുന്നതിനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്സ്‌ നേതൃത്വം.

വിശ്വാസ പ്രശ്നം ഉയർത്തിയും എസ് എൻഡിപി യോഗം അടക്കമുള്ള ചില സംഘടനകൾ യുവതി പ്രവേശനത്തെ എതിർക്കുന്നതിനെ ഉയർത്തിക്കാട്ടി തങ്ങൾക്ക് അനുകൂലമായി സാഹചര്യം മാറ്റുവാനുള്ള ശ്രമത്തിലാണ് കോൺഗ്രസിപ്പോൾ . പൊതുവെ സാമുദായിക സംഘടനകളെ അകറ്റി നിർത്തുന്ന സിപിഎം ഇപ്പോൾ അവരെ ഒപ്പം നിർത്തുന്നത് തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന വിലയിരുത്തലിലെന്ന് കോൺഗ്രസ്സ് പറയുന്നു.

കാലങ്ങളായി തങ്ങൾക്കൊപ്പം നിന്ന പുന്നല ശ്രീകുമാറിന്റെ കെ പി എം എസും കോൺഗ്രസ്സ് നേതാവ് പി രാമഭദ്രൻ നേതൃത്വം നൽകുന്ന കേരള ദളിത് ഫെഡറേഷനും പി ആർ ദേവ ദാസ് നേതൃത്വം നൽകുന്ന വിശ്വ കർമ്മ മഹാസഭയും ഇടതു ചേരിയിലെത്തിയത് യൂ ഡി എഫിനെ വല്ലാണ്ട് അലട്ടുന്നു. കെ പി എം എസ് പിളർന്നത് പോലും പുന്നലയുടെ കോൺഗ്രസ്സ് അനുകൂല നിയലാപാടിന്റെ പേരിലായിരുന്നു. ധീവര സഭ, വി എസ്.ഡി പി എന്നിവയും മുഖ്യമന്ത്രിയുടെ യോഗത്തിൽ സംബന്ധിച്ചിരുന്നു.

ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിലാണ് സിപിഎം സാമുദായിക സംഘടനകളുടെ ശക്തി എന്താണെന്ന് മനസിലാക്കിയത്. വിവിധ ക്രൈസ്തവ വിഭാഗങ്ങളെ അടക്കം ഒപ്പം നിർത്തുന്നതിൽ അന്ന് സി പി എം വിജയിച്ചു. തെരെഞ്ഞെടുപ്പ് ഫലം അവലോകനം നടത്തിയ യൂഡി എഫ് ഇത് വിലയിരുത്തുന്നു.

തുടർന്ന് നവോത്ഥാന പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്ന മുസ്‌ലിം, ക്രിസ്ത്യൻ സാംസ്‌കാരിക സംഘടനകളെ അകറ്റി നിർത്തിയെന്ന ആരോപണവും ഉയർത്തിയിരുന്നു. എന്നാൽ ക്രിസ്ത്യൻ സംഘടനകളെ കൂടെ കൂട്ടി ശബരിമലയെ എതിർക്കുന്ന ആരോപണം ഭാവിയിൽ ഉയരാതെയിരിക്കാനാണ് അവരെ ഒഴിവാക്കിയതെന്ന മറുവാദമാണ് സർക്കാർ ഉന്നയിക്കുന്നത്.

അതേസമയം, സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാൻ ശ്രമിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൗനം ശ്രദ്ധേയമാണ്. സമുദായിക സംഘടനകളുമായുള്ള ബന്ധം പുനർ സ്ഥാപിക്കാൻ യൂഡിഎഫ് തീരുമാനിച്ചെങ്കിലും അവർക്ക് സമ്മതരായ നേതാക്കൾ യൂഡിഎഫ് നേതൃനിരയിൽ ഇല്ലാതെ പോയി.

പ്രതിപക്ഷ നേതാവിനെ നേരത്തെ തന്നെ എൻ എസ് എസ് അനൂകൂലിയാക്കി ബ്രാൻഡ് ചെയ്തിരുന്നു . യൂ ഡി എഫ് കൺവീനർ ബെന്നി ബഹനാനും സഭ തർക്കത്തിൽപെട്ടു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പൊതുവെ സാമുദായിക സംഘടനകളുമായി അകലം പാലിക്കുന്നു. മലബാറിൽ സ്മുധായിക സംഘടനകൾക്ക് വേരോട്ടമില്ലാത്തതും കാരണമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends