Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ടി വി രാജേഷ് എംഎല്‍എയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും, ജപ്തി വാറണ്ടും

05 DECEMBER 2018 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ടി വി രാജേഷ് എംഎല്‍എയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മാർച്ച് 23നകം എംഎൽഎയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ മജിസ്‌ട്രേറ്റ് ജി.എസ് മിഥുൻ ഗോപി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട്‌ ഉത്തരവിട്ടു. എംഎൽഎയുടെ പേർക്കുള്ള സ്ഥാപനജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം നേതാക്കളായ ടി.വി.രാജേഷ് എംഎല്‍എ, പി ബിജു, കെ.എസ് സുനില്‍കുമാര്‍, എസ്പി ദീപക് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് മ്യൂസിയം ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും പൊതുമുതല്‍ നശിപ്പിച്ചുവെന്നുമാണ് കേസ്.


സംഭവ ദിവസം തന്നെ മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1260/ 2012 ആയി മ്യൂസിയം എസ്. ഐ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി 2014ൽ കേസിൽ കുറ്റപത്രംസമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 143,147,149,1984ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (2) (സി) എന്നി വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്.

2014 ഫെബ്രുവരി 3ന് സി.സി 50/ 2014 നമ്പറായി കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും പ്രതികൾ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ എംഎൽഎ തുടർച്ചയായി ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ടും,ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്.

മ്യുസിയം എസ്‌ ഐ വാറണ്ടുത്തരവ് നടപ്പിലാക്കാത്തതിനാൽ കോടതി മ്യുസിയൻസർക്കിൽ ഇൻസ്പെക്റ്ററോട് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ 2016 നവംബർ 30,2017 ജനുവരി 19,2018 ഫെബ്രുവരി 7 എന്നീ തീയതികളിൽ കോടതി പുറപ്പെടുവിച്ച വാറണ്ടുകൾ പ്രതിയെ നേരിൽ കാണാൻ കഴിഞ്ഞില്ല. ഒളിച്ചുമാറി നടക്കുന്നു, പരിസരവാസികളെ കണ്ടുചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നറിയില്ല, എന്നീ കാരണങ്ങൾ കാണിച്ച് സാവകാശം തേടി വാറണ്ടുകൾ കള്ള റിപ്പോർട്ട് തയ്യാറാക്കി കോടതിക്ക് മടക്കി നൽകി.

എംഎൽഎമാരുടെ വാസസ്ഥലമായ പാളയം സാമാജിക മന്ദിരത്തിലെ നെയ്യാർ ബ്ലോക്ക് 7 ഡിയിൽ താമസിക്കുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് മ്യുസിയം പോലീസ് ഭയക്കുന്നത്. മ്യുസിയം പോലീസിന്റെ നിഷ്ക്രിയത്വവും, അലംഭാവവും ബോധ്യപ്പെട്ടതിനാലാണ് കോടതി കടുത്ത നടപടികളിലേയ്ക്ക് നീങ്ങിയത്. വാറണ്ട് വിവരം മറച്ച് വച്ചാണ് എംഎൽഎ നിയമ സഭയിൽ എത്തുന്നത്.

അറസ്റ്റിനു അനുമതി തേടി മുൻ‌കൂർ അറിയിപ്പ് സ്പീക്കർക്ക് മ്യുസിയം സി ഐ നൽകിയിട്ടുമില്ല. നിയമസഭാ നടക്കുന്ന കാലയളവിലുള്ള അറസ്റ്റിനു മാത്രമേ സ്പീക്കറുടെ അനുമതി പോലീസിന് ആവശ്യമുള്ളു. മുമ്പ് കടകംപള്ളി സുരേന്ദ്രനെതിരായ വാറണ്ടുകൾ ഇതേ രീതിയിൽ മടക്കിയപ്പോൾ തിരുവനന്തപുരം അഡി.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സ്പീക്കർക്ക് നോട്ടീസ് നൽകി . തുടർന്ന് കടകംപള്ളി കോടതിയിൽ കീഴടങ്ങി മാപ്പപേക്ഷയും ജാമ്യാപേക്ഷയും നേടുകയായിരുന്നു .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends