Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമ്പത്തിക തട്ടിപ്പ്; കേസ് ക്രൈം ബ്രാഞ്ചിന് അന്വേഷിക്കാം ;എം എൽ എ പി വി അൻവറിന് പൂട്ടിട്ട് ഹൈക്കോടതി

05 DECEMBER 2018 01:20 PM IST
മലയാളി വാര്‍ത്ത

പ്രവാസിയിൽ നിന്ന് നിലമ്പൂർ എം എൽ എ പണം തട്ടിയ കേസ് ക്രൈം ബ്രാഞ്ചിന് തന്നെ . കോഴിക്കോട് സ്വദേശിയായ പ്രവാസി എൻജിനിയറിൽ നിന്ന് പി വി അൻവർ എം എൽ എ 50 ലക്ഷം രൂപ തട്ടിയ കേസിലാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ കോടതി ഉത്തരവ് . ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് എതിരായുള്ള പി വി അൻവർ നൽകിയ പുന:പരിശോധന ഹർജി ഹൈകോടതി തള്ളികൊണ്ടാണ് ഉത്തരവ് . പുനർപരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഹർജിയിലില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

ക​ർ​ണാ​ട​ക​യി​ലെ ക്വാ​റി ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നാ​രോ​പി​ച്ചാണ് സ​ലിം ഹൈ​ക്കോ​ട​തി​യെ സ​മീ​പിച്ചത്. മ​ഞ്ചേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ
ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സാമ്പത്തിക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ഒ​രു മാ​സ​ത്തി​ന​കം ഡി​ജി​പി ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ന​വം​ബ​റി​ൽ വി​ധി​ച്ചി​രു​ന്നു.

രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി ഹർജി സമർപ്പിച്ചത്.
ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നും യോ​ഗ്യ​ത​യും പ്രാ​പ്തി​യു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് അ​ന്വേ​ഷ​ണം കൈ​മാ​റാ​ൻ ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു​മായിരുന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം.

ഇതിനെതിരെയാണ് അന്‍വര്‍ പുന:പരിശോധന ഹർജി നല്‍കിയത്. എന്നാല്‍ പുന:പരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി തളളുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends