നവകേരള നിര്‍മ്മാണത്തെക്കുറിച്ച് എന്തൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറം കത്തിയും ബോംബും പിന്നെ? പരിഹാസവുമായി വിഡി സതീശന്‍; സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് സജി ചെറിയാൻ- സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫ്

പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. പ്രളയ ദുരിതബാധിതരില്‍ വലിയൊരു വിഭാഗത്തിന് നൂറ് ദിവസമായിട്ടും ധനസഹായം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ വ്യക്തമാക്ക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ പാളിച്ചയാണുണ്ടായതെന്നും പറവൂര്‍ എംഎല്‍എയായ വിഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. നഷ്ടപരിഹാരം നല്‍കുന്നതില്‍ വലിയ വീഴ്ചയുണ്ടായി.
20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല. മത്സ്യത്തൊഴികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും അദ്ദേഹം ആരോപിച്ചു.
ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുണ്ട്. അവര്‍ക്കൊന്നും നഷ്ട പരിഹാരം നല്‍കിയിട്ടില്ല. കണക്കില്ലാത്ത ധനസമാഹരണമാണ് സര്‍ക്കാര്‍ നടത്തിയത്. കിട്ടിയ പണത്തിന്‍റെ എട്ടിലൊന്ന് പോലും പുന:നിര്‍മ്മാണത്തിന് ചിലവാക്കിയിട്ടില്ല. ഗ്രാമീണ റോഡുകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. മുഖ്യധാരാ ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
നവകേരള നിര്‍മ്മാണത്തെക്കുറിച്ച് എന്തൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറം കത്തിയും ബോംബും പിന്നെ? – സതീശന്‍ പരിഹസിച്ചു. നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ചയെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും പണം നല്‍കിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
തുടര്‍ന്ന് സംസാരിച്ച സജി ചെറിയാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് പറഞ്ഞ സിപിഎം എംഎല്‍എ സജി ചെറിയാന്‍ (ചെങ്ങന്നൂര്‍) സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ കണക്കുകള്‍ സഹിതം നിരത്തിയാണ് വിഡി സതീശന് മറുപടി നല്‍കിയത്. സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സജി ചെറിയാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് രാഷ്ട്രീയം കളിച്ചു. സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫ് ആണെന്ന് സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം, ധനസഹായം നാല് ലക്ഷം രൂപയില്‍ നിന്ന് ആറ് ലക്ഷമാക്കണമെന്ന് അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തില്‍ വിവേചനം കാണിച്ചുവെന്ന് ഒ. രാജഗോപാല്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് പ്രതിപക്ഷം മുഖം തിരിച്ചെന്ന് യു.പ്രതിഭ ആരോപിച്ചു. സിപിഎം 30 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച് നല്‍കി. എഐസിസി എത്ര തുക നല്കി? പ്രതിപക്ഷം സമീപനത്തില്‍ മാറ്റം വരുത്തണമെന്നും യു.പ്രതിഭ ആവശ്യപ്പെട്ടു.
ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച.
https://www.facebook.com/Malayalivartha


























