ഇത് തൃശൂരിലെ പോലീസ് വില്ലൻ; പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കാൻ സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നുവെന്ന് പറഞ്ഞു ഫോൺ ചെയ്ത് കെണിയിൽ വീഴ്ത്തും! മാനസികമായി ഇര തളർന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ ആവശ്യപ്പെടുന്നത്.. സൈക്കോ വിരുതനായി വലവിരിച്ച് പോലീസ് സംഘം

പെൺകുട്ടികൾ ഉള്ളവീട്ടിലേയ്ക്ക് പോലീസ് ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തി പെൺകുട്ടികളെ കെണിയിൽ വീഴ്‌ത്തുന്ന വിരുതനായി വലവിരിച്ച് പോലീസ്. പെൺകുട്ടികളെ ഭയപ്പെടുത്തി ഭയപ്പെടുത്തി സാമൂഹിക മാധ്യമങ്ങൾ വഴി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതാനുവേണ്ടിയാണ് തെരച്ചിൽ ഊർജ്ജിതമാക്കിയത്.
പൊലീസ്, സൈബര്‍ സെല്‍ തുടങ്ങി വിവിധ പൊലീസ് മേലദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തി പെണ്‍കുട്ടികളുള്ള വീടുകളിലേയ്ക്കാണ് വിദേശത്ത് നിന്ന് വിളിയെത്തുക. നഗ്നചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും നിങ്ങളടേതാണോ അതെന്ന് ഉറപ്പിക്കാനാണ് ബന്ധപ്പെടുന്നതെന്നുമാണ് ഇയാള്‍ ഇരയെ ബോധിപ്പിക്കുക. തുടര്‍ന്ന് ചിത്രം ആവശ്യപ്പെടുകയും ഇരയുടെ മാനസിക വ്യാപാരങ്ങള്‍ മനസിലാക്കി നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും.
ഒട്ടേറെയാളുകള്‍ ഇത്തരം ചതിയില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം ഫോണ്‍ ചതിയിലൂടെ ലഭിച്ച ഐ.ഡി പ്രൂഫ്, ഫോട്ടോ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡ് കരസ്ഥമാക്കുക. ഇത്തരത്തിലുള്ള സിം ഉപയോഗിച്ചാണ് പലരെയും വിളിച്ച് കെണിയില്‍പെടുത്തുന്നത്. സൈബര്‍സെല്ലും, പൊലീസുമാണ് ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുന്നത്.
നിങ്ങളുടെ മകളുടെ, സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആയതിന്റെ അന്വേഷണത്തിനായി സംസാരിക്കുന്നതിന് മകള്‍ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെടും. വിശ്വാസ്യതയ്ക്ക് പൊലീസ് ഒഫീഷ്യല്‍ വിവരങ്ങള്‍ വ്യാജമായി പറയും. തുടര്‍ന്ന് വൈറലായ നഗ്ന ചിത്രങ്ങളുടെ സാമ്യം പരിശോധിക്കാനായി സ്വന്തം വാട്സ്‌അപ്പ് പ്രൊഫൈലില്‍ ഒരു സെക്കന്‍ഡ് നേരത്തേക്ക് നല്ല ചിത്രം ഇടാനും തുടര്‍ന്ന് നഗ്നത പ്രദര്‍ശിപ്പിച്ച് ഫോട്ടോ ഇടാനും ആവശ്യപ്പെടും.
യാതൊരു സംശയത്തിനുമിടയാക്കാതെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ ചേര്‍ന്നും ഇത്തരം നഗ്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.നഗ്ന ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് ശേഖരിച്ചത് ഉപയോഗിച്ച് പല വഴികളിലൂടെ തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങും. മന:ശാസ്ത്ര വിദഗ്ദ്ധന്‍ കൂടിയായ ഞരമ്ബ് രോഗി ഗാംഭീര്യത്തോടെ യാതൊരു സംശയത്തിനുമിടയാക്കാതെ അളന്ന് കുറിച്ചാണ് ഓരോരുത്തരോടും സംസാരിക്കുക. വിദേശത്ത് നിന്നും വ്യത്യസ്ത ഫോണ്‍ നമ്ബറുകളില്‍ നിന്നുമാണ് ഫോണ്‍ വിളി.
https://www.facebook.com/Malayalivartha


























