Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയ കാലത്ത് സംസ്ഥാനത്തിന് പിണറായി ചെയ്ത നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ തനിക്ക്സൗകര്യമില്ലെന്ന് പൂഞ്ഞാർ എം എൽ എ പി.സി.ജോർജ്; അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ സഭ

05 DECEMBER 2018 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രളയ കാലത്ത് സംസ്ഥാനത്തിന് വേണ്ടി മുഖ്യ മന്ത്രി പിണറായി ചെയ്ത നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് തനിക്ക് രാഷ്ട്രീയം പറയാൻ സൗകര്യമില്ലെന്ന് പി.സി.ജോർജ് എം.എൽ.എ.

സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവർത്തിച്ചത്. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട കാര്യമില്ല.അദ്ദേഹം പരമാവധി ചെയ്‌തു. പ്രളയാന്തര കേരളമെന്ന വിഷയത്തില്‍ പ്രതിപക്ഷം നടത്തിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം മുഖ്യമന്തിയെ പുകഴ്ത്തി സംസാരിച്ചത് .

പ്രളയാനന്തര കേരളത്തിന് വേണ്ടി സർക്കാർ എന്ത് ചെയ്‌തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മൾക്കെല്ലാവർക്കും കൂടി ഇനി എന്ത് ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കാണരുതെന്നും പി.സി.ജോര്‍ജ് പറയുകയുണ്ടായി.

പ്രളയ ദുരിതാശ്വത്തിൽ മുഖ്യമന്ത്രി ചെയ്‌ത കാര്യങ്ങൾ വിസ്‌മരിക്കാൻ ആവില്ല. ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവർത്തനം നടത്തിയത്. കേരളത്തിലെ ജനങ്ങൾക്ക് താങ്കളുടെ ജീവൻ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താൻ പോലു മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.

പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാറാണ് . ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്‌ടർ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ് പി സി ജോർജ് വ്യക്തമാക്കി ' . ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ തന്നെ കൊണ്ട് കഴിയില്ലെന്നു അദ്ദേഹം ആഞ്ഞടിച്ചു . ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാൻ അവിടുത്തെ എം.എൽ.എ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

നേരത്തെ പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് മൊത്തത്തിൽ പാളിച്ചയാണ് പറ്റിയതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞിരുന്നു . 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോഴും 10,000 രൂപ 20 ശതമാനം പേര്‍ക്ക് കിട്ടിയിട്ടില്ലെന്നും , രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു .

ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുണ്ട്. അവര്‍ക്കൊന്നും നഷ്ട പരിഹാരം നല്‍‌കിയിട്ടില്ല. കണക്കില്ലാത്ത ധനസമാഹരണമാണ് നടത്തിയത്. കിട്ടിയ പണത്തിന്‍റെ എട്ടിലൊന്ന് പോലും പുന:നിര്‍മ്മാണത്തിന് ചിലവാക്കിയിട്ടില്ല. ഗ്രാമീണ റോഡുകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ മാത്രം ഉണ്ടായിരുന്നു. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. മുഖ്യധാരാ ബാങ്കുകള്‍‌ ലോണ്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

ഇങ്ങനെ എല്ലാത്തിലുംമൊത്തത്തിൽ വീഴ്ചയാണ് പറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു.മാസ്റ്റർ പ്ലാനിങ്ങും ആക്ഷൻ പ്ലാനുമില്ലാതെ നവകേരള നിർമ്മിതിയാണ് നടക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.അതേസമയം, സാലറി ചലഞ്ചിനെ പൊളിച്ചത് യു.ഡി.എഫ് ആണെന്ന് സജി ചെറിയാൻ എം.എൽ.എ ആരോപിച്ചു.അടിയന്തര പ്രമേയത്തിൻമേൽ സഭയിൽ ചർച്ച തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends