Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഭക്തരെ തടഞ്ഞുള്ള എഡിജിപി ശ്രീലേഖയുടെ ശബരിമല ദര്‍ശനം; അഭ്യന്തര വകുപ്പ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

20 NOVEMBER 2014 08:16 AM IST
മലയാളി വാര്‍ത്ത.

ഭക്തരെ തടഞ്ഞു നിര്‍ത്തി എ.ഡി.ജി.പി: ആര്‍. ശ്രീലേഖയ്ക്കും ബന്ധുക്കള്‍ക്കും ശബരിമലയില്‍ പതിനെട്ടാംപടി കയറി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയ സംഭവത്തില്‍ ശബരിമല പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ അന്വേഷണം ആരംഭിച്ചു. ഇന്നലെ പമ്പയിലെത്തിയ എ.ഡി.ജി.പി. പത്മകുമാറാണ് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പമ്പയില്‍ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ വല്‍സനോടാണ് എ.ഡി.ജി.പി വിവരങ്ങള്‍ ആരാഞ്ഞത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖയ്ക്കും ബന്ധുക്കള്‍ക്കും ദര്‍ശനത്തിനായി ഞായറാഴ്ച രാത്രി ഏഴിന് ഭക്തരെ പതിനെട്ടാം പടിക്ക് താഴെ തടഞ്ഞതാണ് വിവാദമായിരിക്കുന്നത്. ശ്രീലേഖയും ബന്ധുക്കളും പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുന്നതു വരെ തീര്‍ഥാടകരെ കടത്തി വിടാതിരിക്കാന്‍ പതിനെട്ടാം പടിക്കു മുന്നില്‍ പോലീസ് വലയം തീര്‍ത്തിരുന്നു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഭക്തര്‍ക്കൊപ്പമാണു പതിനെട്ടാംപടി കയറുക. വി.ഐ.പികള്‍ക്കു വേണ്ടി ഒരിക്കല്‍പോലും പതിനെട്ടാംപടിക്കു താഴെ ഭക്തരെ തടഞ്ഞ സംഭവം ഉണ്ടായിട്ടില്ല.
ശ്രീലേഖയ്ക്കുവേണ്ടി ശബരിമലയില്‍ പോലീസ് പുതിയചട്ടം ഉണ്ടാക്കിയതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ് എ.ഡി.ജി.പിക്കു സുഖദര്‍ശനം ഒരുക്കിയത്. വി.ഐ.പികളുടെ ദര്‍ശനത്തിനായി ഭക്തരെ ബുദ്ധിമുട്ടിക്കില്ലെന്നു ശബരിമല അവലോകന യോഗത്തില്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (9 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (42 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends