നടി ആക്രമിച്ച കേസിന്റെ നേരറിയാന്‍ സി.ബി.ഐ വേണ്ടെന്ന് ഹൈക്കോടതി, പൊലീസ് അന്വേഷണം തൃപ്തികരം, ലിബര്‍ട്ടി ബഷീറും ശ്രീകുമാര്‍മേനോനും തന്നെ കുടുക്കിയെന്ന ദിലീപിന്റെ ആരോപണത്തില്‍ കഴമ്പില്ല, വിചാരണ വേളയില്‍ തെളിയിക്കാമെന്നും കോടതി

കൊച്ചിയില്‍ നടി ആക്രമിച്ച കേസിന്റെ നേരറിയാന്‍ സി.ബി.ഐ വേണ്ടെന്ന് ഹൈക്കോടതി. കുറ്റാരോപിതനായ നടന്‍ ദിലീപ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ദിലീപിന്റെ അമ്മ നല്‍കിയ ഹര്‍ജിയും കോടതി അംഗീകരിച്ചിരുന്നില്ല. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ തൊണ്ടിമുതലല്ലെന്നും ദിലീപിന് അത് നല്‍കിയാല്‍ നടിയുടെ സ്വകാര്യതയ്ക്ക് ഭംഗം വരാനിടയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായത്.
പൊലീസ് കൃത്യമായി അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വിധിച്ചു. പൊലീസ് ഏകപക്ഷീയമായി തന്നെ പ്രതിയാക്കിയെന്നായിരുന്നു ദിലീപിന്റെ ആരോപണം. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനമാക്കിയാണ് തന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. അല്ലാതെ മറ്റ് തെളിവുകളൊന്നും ദിലീപ് വാദിച്ചു. എന്നാല്‍ ആരോപണങ്ങള്‍ വിചാരണവേളയില്‍ തെളിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. നിര്‍മാതാവായ ലിബര്‍ട്ടി ബഷീറും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ദിലീപ് പരാതിപ്പെട്ടിരുന്നു. ഈ ആരോപണത്തില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.
പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിയായ ദിലീപിന് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് ബോധപൂര്‍വം മേല്‍ക്കോടതികളില്‍ ഹര്‍ജികള്‍ നല്‍കുകയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഈ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കേസ് ഡയറി പരിശോധിച്ചപ്പോള്‍ കൃത്യമായ അന്വേഷണമാണ് നടന്നതെന്ന് ബോധ്യമായെന്നും കോടതി വ്യക്തമാക്കി. വിചാരണ നീട്ടിക്കൊണ്ട് പോകാന്‍ ദിലീപ് നടത്തുന്ന നീക്കങ്ങളെല്ലാം പൊളിയുകയാണ്. ആക്രമിക്കപ്പെടുന്ന ദൃശ്യം വേണമെന്ന് ആവശ്യപ്പെട്ട് സെഷന്‍സ് കോടതി മുതല്‍ സുപ്രീംകോടതി വരെ പോയത് ഇതിന്റെ ഭാഗമായാണ്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയില്‍ ദിലീപിന് വ്യക്തമായ പങ്ക് ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. നാല് തവണ ജാമ്യവും നിഷേധിച്ചിരുന്നു. മുമ്പ് ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തതിനാലാണ് ഒടുവില്‍ ജാമ്യം അനുവദിച്ചത്. കേസിലെ സാക്ഷികളായ സിനിമാക്കാരുടെ അടക്കം മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അവരില്‍ ഭൂരിഭാഗവും ദിലീപിനെതിരായ മൊഴിയാണ് നല്‍കിയത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇവരെയെല്ലാം സ്വാധീനിക്കാനുള്ള നീക്കം ദിലീപ് നടത്തുന്നതായി ആരോപണമുണ്ട്. പലര്‍ക്കും സിനിമയില്‍ അവസരങ്ങളും പണവും നല്‍കുന്നെന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha
























