Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം

19 DECEMBER 2018 03:06 PM IST
മലയാളി വാര്‍ത്ത

മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ കെട്ട് കെട്ടിക്കാന്‍ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം. വി.എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിയെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിപ്പിച്ച് തോല്‍പ്പിച്ച് ഡല്‍ഹിയില്‍ കുടിയിരുത്തിയ പോലെ ഐസക്കിനെയും ഒഴിപ്പിക്കാനാണ് നീക്കം. അതേസമയം എം.എ ബേബിയെ ആലപ്പുഴയില്‍ മത്സരിപ്പിച്ചേക്കുമെന്നും അറിയുന്നു. മുമ്പ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ബേബി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലയില്‍ ജി.സുധാകരനും ഐസക്കും തമ്മിലുള്ള ഒളിപ്പോര് അവസാനിപ്പിക്കാന്‍ ആരെയെങ്കിലും കെട്ട്‌കെട്ടിക്കണമെന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ട്.

2014 ലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ ജില്ലാ സെക്രട്ടറിയുമായ സി ബി ചന്ദ്രബാബുവിനേയും ആരൂര്‍ എംഎല്‍ എയായ എ.എം ആരിഫിനേയും പരിഗണിച്ചേക്കും. ആലപ്പുഴയിലെ നിരവധി പൊതു പരിപാടികളിലെ നിറ സാന്നിദ്ധ്യമാണ് ഇപ്പോള്‍ ആരിഫ്. അതേസമയം ആലപ്പുഴയില്‍ സിറ്റിഗ് എം പി കെസി വേണുഗോപാല്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയയാകും. മുമ്പ് മത്സരിക്കില്ലെന്ന് കെ.സി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍പിടിച്ച കെ.സി ഇപ്പോള്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനാണ്. അതിനാല്‍ വിജയിച്ചാല്‍ ക്യാബിനെറ്റ് മന്ത്രിയാകും. അതുകൊണ്ടാണ് മനംമാറിയത്.

2005ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്ന കെ.സിയെ കെട്ടുകെട്ടിക്കാനാണ് അന്ന് എ ഗ്രൂപ്പ് അദ്ദേഹത്തെ ആലപ്പുഴ നിന്ന് മത്സരിപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി വിജയിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ കരുത്തനായി മാറിയ കെ സി വേണുഗോപാലിനെ നേരിടാനാണ് മുതിര്‍ന്ന നേതാക്കളെ ആലപ്പുഴയില്‍ സി പി എം രംഗത്തിറക്കുന്നത്. ദേശീയ രാഷ്ട്രയത്തിലും കോണ്‍ഗ്രസ് നേതൃനിരയിലും കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ വളര്‍ന്ന കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെന്ന് ഡി സി സി നേതൃത്വം ഉറപ്പിക്കുന്നു. 19,407 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിച്ചത്. സോളാര്‍ വിവാദങ്ങളൊന്നും അദ്ദേഹത്തെ തളര്‍ത്തിയതുമില്ല.

കരുനാഗപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള തീരദേശ മേഖലയിലുണ്ടായ വോട്ടു ചോര്‍ച്ചയാണ് പരാജയകാരണമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ രാഷ്ട്രീയത്തിനപ്പുറം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണമെന്നുള്ളത് കൊണ്ടാണ് ഐസക്കിനെയോ ബേബിയേയോ രംഗത്തിറക്കുന്നത്. ലത്തീന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ആലപ്പുഴ. ഐസക്കിന്റെ മന്ത്രിസഭയിലെ അപ്രമാദിത്വത്തിന് തടയിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗീതാഗോപിനാഥിനെ മുമ്പ് സാമ്പത്തികഉപദേഷ്ടാവാക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends