Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട; സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്കാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു

19 DECEMBER 2018 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്കാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വനിതാ മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. മതിൽപ്പണിക്കാരിൽ അല്പമെങ്കിലും വിവരമുള്ളവർ ഉണ്ടെങ്കിൽ പാർട്ടിയുടെ സൈബർ അടിമകളുടെ രതിജന്യ അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;

മതിലിനോടൊപ്പമല്ല
മഞ്ജുവിനോടൊപ്പമാണ്
-------------------------------
സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്കാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗം. അവരുടെ മണ്ടത്തരങ്ങൾക്കും അൽപ്പത്തരങ്ങൾക്കും കയ്യടിക്കാത്തവരെ പാർട്ടി ഫാൻസ് കാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും അവർക്ക് മടിയില്ല, മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കുട്ടികളാണ് ഇന്നത്തെ പെൺകുട്ടികൾ. അതുകൊണ്ടാണ് മതിൽ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്. മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട. വിവരമുള്ളവർ അത്തരം മതിലുകളിൽ ഒന്ന് ചാരി നിൽക്കുകപോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണ്. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവർ വിടപറഞ്ഞു. മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്റേതായ നിലപാടുകളുണ്ടെന്നതും പാർട്ടി ഫാൻസുകാർക്ക് സഹിക്കാൻ പറ്റുന്നില്ല. കാരണം അവർ കണ്ടുശീലിച്ച വിപ്ലവനിതകൾ പാർട്ടി ജാഥയ്ക്ക് തലയിൽ തൊപ്പിയും കൈകളിൽ താലപ്പൊലിയുമായി പാർട്ടിപുരുഷ
സംരക്ഷിത വലയത്തിൽ അടിവെച്ചടിവെച്ചു നീങ്ങുന്നവരാണ്. അങ്ങിനെയെപാടുള്ളൂതാനും. ഇനി അവരുടെ നേതാക്കളാണെങ്കിലോ? ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നും ആരാന്റെ കവിത മോഷ്ടിച്ചു സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും, അപ്പോൾപിന്നെ മഞ്ജുവിന്റെ നിലപാടിനെ എങ്ങിനെ ഉൾക്കൊള്ളാനാകും? മഞ്ജുവാര്യരെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാൻ വെള്ളാപ്പളിയുടെ മതിൽപ്പണിക്കാർക്ക് സാധിക്കില്ല പക്ഷെ മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെ പാർട്ടിസൈബർ അടിമകൾ എഴുതി വെക്കുന്ന വൃത്തികേടുകൾ കാണുബോൾ നമുക്ക് മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് നമ്മുടെ സൈബർ സഖാക്കളെന്നു. മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെയുള്ള അസഭ്യവർഷം പൊതുമനസ്സാക്ഷിയിൽ ഈ രാഷ്ട്രീയപാർട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല. മതിൽപ്പണിക്കാരിൽ അല്പമെങ്കിലും വിവരമുള്ളവർ ഉണ്ടെങ്കിൽ പാർട്ടിയുടെ സൈബർ അടിമകളുടെ രതിജന്യ (sexual frustrations)അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്.
എന്നിട്ട് പോരെ മതിലുകെട്ടൽ? എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍ ആദ്യം മുന്നോട്ട് വന്നിരുന്നു. വനിതാ മതിന്‍റെ പേജിലാണ് മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'' എന്നും മഞ്ജു വാര്യര്‍ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ പിന്നാലെ വനിതാ മതിലിന്റെ പിന്നിലൊരു രാഷ്ട്രീയത്തിന്റെ നിറമുണ്ടെന്ന് പറഞ്ഞുകൊണ്ട് പിന്തുണ പിന്‍വലിക്കുകയായിരുന്നു താരം.

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. എന്നായിരുന്നു മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റിലൂടെയുള്ള പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends