രമേശന്‍ കോണ്‍ട്രാക്‌ടര്‍ നിര്യാതനായി

പ്രമുഖ ഹോട്ടല്‍ വ്യവസായിയും എസ്.എന്‍. ട്രസ്റ്റ് ആര്‍.ഡി.സി മുന്‍ ചെയര്‍മാനുമായ ജി.രമേശന്‍ കോണ്‍ട്രാക്‌ടര്‍(84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് അനന്തപുരി ജഗതി ഓഡിറ്റോറിയത്തില്‍ നടത്തും. ഇന്ദിരാദേവിയാണ് ഭാര്യ. മഞ്‌ജു, ചിത്ര, ഡോ.ബിനു രമേശ്(കാര്‍ഡിയോളജിസ്റ്റ്). ഡോ.ബിജു രമേശ് ( ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ്) എന്നിവരാണ് മക്കള്‍.
എസ്.എന്‍. ട്രസ്റ്റ് ഡയറക്‌ടര്‍ ബോര്‍ഡ് സ്ഥിരാംഗമായ രമേശന്‍ കോണ്‍ട്രാക്‌ടര്‍ ചെമ്പഴന്തി ആര്‍.ഡി.സി ചെയര്‍മാനായും സേവനം അനുഷ്‌ഠിച്ചു. കേരള സര്‍ക്കാരിന്റെ മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റി അംഗമായും ഫുഡ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























