നാളെ കല്യാണം, വരനെ കാണാനില്ല

നാളെ നടക്കാനിരുന്ന വിവാഹത്തിലെ പ്രതിശ്രുത വരനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. ജോലി സ്ഥലത്തെ കാമുകിയുമായി ഒളിച്ചോടിയതാണെന്ന് സംശയമുണ്ട്. വെഞ്ഞാറമൂട് പുല്ലന്‍പാറ മുക്കുടിയില്‍ മഹേഷിനെയാണ്(26) ഇന്നലെ രാത്രി മുതല്‍ കാണാതായിരിക്കുന്നത്. അത് സംബ്ധിച്ച് മഹേഷിന്റെ പിതാവ് മധുസൂദനന്‍ നായര്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി.
മഹേഷും കൊല്ലം പരവൂര്‍ സ്വദേശിനിയുമായി നാളെ പരവൂരുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം നിശ്ചയിച്ചിരുന്നത്. രണ്ട് കൂട്ടരും വിവാഹ ക്ഷണക്കത്ത് അടിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നടക്കുന്നതിന്റെ ഇടയിലാണ് ഇന്നലെ രാത്രി മുതല്‍ മഹേഷിനെ കാണാതായത്.
അടൂരില്‍ ഒരു കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തു വരുന്ന മഹേഷ് അടൂരിലുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























