Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാമതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിക്കാനുള്ള സര്‍ക്കാര്‍ നീക്കംപാളി, പ്രതിഷേധം ശക്തമായതോടെ വനിതാ സംഘടനകള്‍ പണം സമാഹരിക്കുമെന്നും സ്ത്രീശാക്തീകരണത്തിനാണ് 50 കോടി ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും വിശദീകരിച്ചു

21 DECEMBER 2018 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വനിതാമതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിക്കാനുള്ള സര്‍ക്കാര്‍ നീക്കംപാളി. നാടിന്റെ നാനാഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ പണം വേണ്ടെന്നും വനിതാ സംഘടനകള്‍ സ്വന്തംനിലയില്‍ പണം സമാഹരിക്കുമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയും ധനമന്ത്രി തോമസ് ഐസക്കും തടിതപ്പി.

അപ്പോള്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ വനിതാശാക്തീകരണത്തിനുള്ള തുകയില്‍ നിന്ന് 50 കോടി ചെലവഴിക്കുമെന്ന് പറഞ്ഞതോ? അത് തെറ്റായ വ്യാഖ്യാനമായിരുന്നെന്ന് ധനമന്ത്രി വിശദമാക്കി. ഇതോടെ മതിലിന് മുകളില്‍ വീഴാനിരുന്ന വിവാദം തണുപ്പിക്കാനായി.

വനിതാമതില് പണം ഖജനാവില്‍ നിന്ന് ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ബജറ്റില്‍ നീക്കി വച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കാണെന്നും അതില്‍ നിന്ന് ഒരു രൂപ പോലും എടുക്കില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി. സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
വനിത സംഘടനകള്‍ക്കും യുവജനസംഘടനകള്‍ക്കും സ്വന്തം നിലയില്‍ പണം സമാഹരിക്കുന്നതിന് കഴിയുമെന്നും അവര്‍ക്കതിന് പ്രാപ്തിയുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിലൂടെ പ്രതികരിച്ചു.

വനിതാ മതില്‍ പണിയാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമേ വ്യക്തമാക്കിയതാണെന്നും ധനമന്ത്രി പറഞ്ഞു. വനിതാ സംഘടനകള്‍ നാട്ടില്‍ നിന്ന് പണം ശേഖരിക്കും. ആദ്യമായല്ല അവര്‍ ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പണം ചെലവഴിക്കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. പിണറായി സര്‍ക്കാര്‍ വര്‍ഗീയ മതിലാണ് സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 50 കോടി ചെലവഴിക്കുന്നത് പറഞ്ഞത് തെന്ന അഴിമതിയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. 

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ആയിരങ്ങള്‍ അലയുമ്പോള്‍ വനിതാമതില്‍ പണിയാന്‍ 50 കോടി മുടക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിലയിരുത്തിയിരുന്നു. പലര്‍ക്കും അത്യാവശ്യം നല്‍കേണ്ട പതിനായിരം രൂപ പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും പ്രളയബാധിത പ്രദശങ്ങളിലുള്ളവര്‍ പറയുന്നു. പലരും വാടകവീടുകളില്‍ പോലും കഴിയാനാവാത്ത അവസ്ഥയിലാണ്. അങ്ങനെയുള്ള സാഹചര്യം നിലനില്‍ക്കെ 50 കോടി മുടക്കി എന്ത് നവോത്ഥാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കോടതിയും ചോദിച്ചിരുന്നു. ഇതെല്ലാം തിരിച്ചടിയാണെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ , സത്യവാങ്മൂലത്തിലെ വ്യാഖ്യാന- ത്തില്‍ പിടിച്ച് തടിതപ്പിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends