ബി.ജെ.പി സംസ്ഥാനസമിതി അംഗങ്ങള്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക്

ബി.ജെ.പി സംസ്ഥാനസമിതി അംഗം വെള്ളനാട് എസ്. കൃഷ്ണകുമാറും യുവമോര്‍ച്ച പത്തനംതിട്ട ജില്ല പ്രസിഡന്റ് സിബി സാം തോട്ടത്തിലും ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ആര്‍.എസ്.എസ് അജണ്ടകള്‍ ബി.ജെ.പിയിലൂടെ അടിച്ചേല്‍പിക്കുകയാണെന്ന് കൃഷ്ണകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
രാഷ്ട്രീയ മുതലെടുപ്പിനാണ് ശബരിമല വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്നത്. ജില്ല, സംസ്ഥാന സമിതികള്‍ തീരുമാനിക്കാതെയാണ് ഇത്. മുമ്പ് സി.പി.എം അംഗമായിരുന്നു കൃഷ്ണകുമാര്‍. ന്യൂനപക്ഷദലിത് സമുദായങ്ങളെ ഇല്ലാതാക്കുന്ന ബി.ജെ.പി നയത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് യുവമോര്‍ച്ച പത്തനംതിട്ട ജില്ല പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ പറഞ്ഞു. സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തി.
കുമ്പനാട്ട് ഐ.പി.സി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരാഴ്ച നീണ്ട റെയ്ഡ് നടത്തി. 2007 മുതലുള്ള ചില രേഖകള്‍ പിടിച്ചെടുത്ത് വിലപേശുകയാണ്. അനാഥാലയങ്ങള്‍ നടത്തുന്ന മത ന്യൂനപക്ഷ സമുദായങ്ങളുടെ അക്കൗണ്ടുകള്‍ റദ്ദാക്കി.
എന്നാല്‍, ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ളവയെ നിലനിര്‍ത്തി. 2019ല്‍ കേരളത്തില്‍നിന്ന് എട്ട് എം.പിമാരെ വേണമെന്നാണ് അമിത്ഷായുടെ നിര്‍ദേശം. അതിനായി മതാടിസ്ഥാനത്തില്‍ സര്‍വേ തുടങ്ങി.
L
https://www.facebook.com/Malayalivartha






















