Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

കേറിവാടാ മക്കളേ... പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; മുങ്ങുന്ന കപ്പലെന്ന വ്യാഖ്യാനം വൈറലാകുന്നു

22 NOVEMBER 2014 08:38 PM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടക്കാഴ്ചയായി... ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ രേഖപ്പെടുത്തി... ജാ​ഗ്രതയുടെ ഭാ​ഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു

‌ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം

അടുത്ത കാലത്ത് സിപിഎമ്മിന് ശനിദിശയാണ്. തൊടുന്നതെല്ലാം പരാജയത്തിലാണ് അവസാനിക്കുന്നത്. മാത്രവുമല്ല പേരുദോഷവും വരുത്തും. നല്ല ഉദ്ദേശത്തോടെ ചെയ്തതെല്ലാം അവസാനം കളിയാക്കലിനും വിമര്‍ശനത്തിനും വരെ വേദിയാകും.

സ്വന്തം പാര്‍ട്ടിയിലേയും മുന്നണിയിലേയും എതിര്‍ഗ്രൂപ്പുകള്‍ കാരണം സിപിഎമ്മിന്റെ പല പദ്ധതികളും പാളിയിരുന്നു. അല്ലെങ്കില്‍, മൂത്രമൊഴിക്കാന്‍ പോകുന്ന ഭൂരിപക്ഷമുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ എന്നേ താഴെ ഇറക്കാമായിരുന്നു. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് മന്ത്രിസഭയെ താഴെയിറക്കാനുള്ള അവസരവും കളഞ്ഞു കുളിച്ചു. മാണിയെ കൊണ്ടുവന്ന് മന്ത്രിസഭയെ വീഴ്ത്താനുള്ള ശ്രമം അവസാനം സിപിഐയും പൊളിച്ചു.
സമരത്തിന്റെ പാത വെടിഞ്ഞ് വൃത്തിയാക്കലും കൃഷിയും പാര്‍ട്ടി ഏറ്റെടുത്തത് ജന ശ്രദ്ധ നേടിയെങ്കിലും അത് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ഗ്ലൗസും ഷൂസുമിട്ട് പിണറായി മണ്‍വെട്ടി കൊണ്ട് വെട്ടിയത് ഏറെ വിമര്‍ശനവും നേരിട്ടു.
ഇപ്പോള്‍ വിനയായിരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി ഡിസൈന്‍ ചെയ്ത ലോഗോയാണ്. വിശാഖപട്ടണത്തു നടക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രചാരണം. അടുത്തവര്‍ഷം ഏപ്രില്‍ 14 മുതല്‍ 19 വരെയാണ് സിപിഐ(എം) 21ാം പാര്‍ട്ടി കോണ്‍ഗ്രസ്.
തുറമുഖ നഗരമായ വിശാഖപട്ടണത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് കപ്പലില്‍ സഖാക്കള്‍ ചെങ്കൊടിയേന്തി നില്‍ക്കുന്ന ലോഗോയാണ് സിപിഐ(എം) തയ്യാറാക്കിയത്. ആലപ്പുഴ സ്വദേശിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
പ്രതിസന്ധികളാകുന്ന കടല്‍ക്ഷോഭങ്ങളെ ധൈര്യപൂര്‍വം തരണംചെയ്തു മുന്നോട്ടുപോകുന്ന സഖാക്കളെയാണ് ലോഗോയില്‍ സിപിഐ(എം) ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനു നേരെ വിരുദ്ധമായ തരത്തിലാണ് സൈബര്‍ ലോകത്തു നടക്കുന്ന പ്രചാരണം. പ്രതിസന്ധികള്‍ തരണം ചെയ്യാനാകാതെ മുങ്ങുകയാണ് കപ്പലെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. അടുത്തിടെ പാര്‍ട്ടി നേരിട്ട തിരിച്ചടികളാണ് ലോഗോയില്‍ പ്രതിഫലിച്ചതെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം.
അതിനിടെ, സിപിഐ(എം) എന്ന മുങ്ങുന്ന കപ്പലില്‍ നിന്നു ബിജെപിയിലേക്കു ചേക്കേറുകയാണ് അണികള്‍ എന്ന വിശദീകരണവുമായി മറ്റൊരു ചിത്രവും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (6 minutes ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (11 minutes ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (15 minutes ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (26 minutes ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (36 minutes ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (41 minutes ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (50 minutes ago)

കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു  (1 hour ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (1 hour ago)

പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും....  (2 hours ago)

നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...  (2 hours ago)

അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ  (2 hours ago)

. പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു  (3 hours ago)

Malayali Vartha Recommends