Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയം ആളിക്കത്തിക്കാന്‍ ബിജെപി... ഇതിന് ശക്തി പകര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെയും കേരളത്തിലെത്തും

22 DECEMBER 2018 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക് സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് എതിരായ നിലപാടെടുത്തിരിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ശബരിമല വിഷയം ആളിക്കത്തിക്കാന്‍ തന്നെയാണ് ബിജെപി തയ്യാറായി നില്‍ക്കുന്നത്. ഇതിന് ശക്തി പകര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെയും കേരളത്തിലെത്തും. അതിനാല്‍ തന്നെ ശബരിമല സമരം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായാണ് ഇരുവരും കേരളത്തില്‍ വരുന്നതെന്നാണ് വാര്‍ത്ത. എന്നാല്‍ ബിജെപിയുടെ ശബരിമല സമരം ശക്തിപ്രാപിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ഇരു നേതാക്കളുടെയും വരവ് ശബരിമല വിഷയം ചൂടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെ കൂടിയാണ്. അതുകൊണ്ടു തന്നെ നേതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇരുവരും ശബരിമല സന്ദര്‍ശിച്ചേക്കും


ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്താണ് ആദ്യ ദിവസങ്ങളില്‍ ബിജെപിയും ആര്‍എസ്എസും പ്രതികരിച്ചത്. എന്നാല്‍ ഭക്തരുടെ വികാരം മനസ്സിലാക്കിയാണ് ബിജെപി നിലപാട് തിരുത്തി രംഗത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്യുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്‍എസ്എസും ബിജെപിയും നടത്തിയ നടത്തുന്ന നാമജപ പ്രതിഷേധത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തുത്തത്.

ഈ സാഹചര്യത്തില്‍ അമിത് ഷായുടെയും മോദിയുടെയും വരവ് സമരത്തിലേക്ക് ജനകീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അമിത് ഷായാണ് ആദ്യം വരുന്നത്. ഈമാസം 31ന് ഷാ കേരളത്തിലെത്തും. നേരത്തെ മണ്ഡലക്കാലം ആരംഭിച്ച സമയത്ത് കണ്ണൂരില്‍ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ അമിത് ഷാ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇനി തെലുങ്കാന പിടിച്ചെടുക്കണമെന്ന് ഉച്ചത്തില്‍ ആത്മഗതം നടത്തിയ ഷായ്ക്ക് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാഷ്ട്രീയ ചാണക്യന്‍ എന്ന വിശേഷണം ഒരു ഭാരമായി തീരുകയും ചെയ്തു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുകയെന്നതാണ് ഇപ്പോഴത്തെ വലിയ ലക്ഷ്യം. അതിന് ശബരിമല സഹായിക്കുമെന്നാണ് ഷായുടെ പ്രതീക്ഷ. പാലക്കാട് നടക്കുന്ന പരിപാടിയില്‍ മാത്രമാണ് ഷാ പങ്കെടുക്കുന്നതെന്നാണ് അറിയുന്നതെങ്കിലും ശബരിമല സമരമായിരിക്കും ചര്‍ച്ച ചെയ്യുകയെന്നും. ശബരിമല സന്ദര്‍ശിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ശബരിമല വിഷയം ഉയര്‍ന്നതിന് ശേഷം മോദി ഇതുവരെയും കേരളത്തിലെത്തിയിട്ടില്ല. നിലവില്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച മോദിയ്ക്കും ഭരണതുടര്‍ച്ചയാണ് ലക്ഷ്യം. ശബരിമല അതിന് സഹായിക്കുമെന്ന് കേരളത്തിന്റെ പള്‍സ് അറിയാത്ത ഏതൊരു ബിജെപി നേതാവിനെയും പോലെ അദ്ദേഹവും കരുതുന്നു. ജനുവരി ആറിനാണ് മോദി ആദ്യം കേരളത്തിലെത്തുക. പിന്നീട് 27ന് വീണ്ടുമെത്തും. രണ്ടാമതെത്തുമ്പോഴേക്കും ഇപ്പേഴത്തെ സാഹചര്യത്തില്‍ ശബരിമല സമരം കെട്ടടങ്ങാനാണ് സാധ്യത. അതിനാല്‍ തന്നെ ആദ്യ വരവ് ഗംഭീരമാക്കാനാണ് നീക്കം. അതുകൊണ്ടുതന്നെ ശബരിമല മോദി സന്ദര്‍ശിച്ചേക്കും. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലാണ് മോദി ജനുവരി ആറിന് എത്തുന്നത് എന്നതില്‍ നിന്നുതന്ന അതിന്റെ ലക്ഷ്യം വ്യക്തമായ സൂചനകള്‍ ലഭിക്കുന്നുണ്ട്.

27ന് തൃശൂരിലാണ് സന്ദര്‍ശനം നടത്തുന്നത്. ശബരിമല വിഷയത്തിന്റെ ബലത്തില്‍ പത്തനംതിട്ടയിലെയും സമീപ പ്രദേശങ്ങളിലെയും വോട്ടര്‍മാരെ ആകര്‍ഷിക്കാമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ അന്ന് അഭിസംബോധന ചെയ്യുന്നത് അതിനാലാണ്. മണ്ഡലകാലം അവസാനിക്കാത്തതിനാല്‍ തന്നെ മോദി നേരിട്ട് ശബരിമലയിലെത്താനുള്ള സാധ്യത ഏറെയാണ്. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കിയ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ മോദിയുടെ ശബരിമല സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്തായാലും രണ്ടിലൊന്ന് എന്ന തീരുമാനത്തില്‍ തന്നെയാണ് തങ്ങളെന്ന് വ്യക്തമാക്കുകയാണ് ഈ രണ്ട് നേതാക്കളെയും കേരളത്തിലെത്തിച്ച് ബിജെപി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends