സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം... അറുന്നൂറിലധികം സര്‍വ്വീസുകള്‍ മുടങ്ങി, യാത്രക്കാര്‍ ക്ലേശത്തില്‍

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടതിലെ പ്രതിസന്ധി തുടരുന്നു. ഇന്നും സംസ്ഥാനത്ത് അറുന്നൂറിലധികം സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന കണക്കുകള്‍. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കിയ 1,472 പുതിയ കണ്ടക്ടര്‍മാര്‍ക്കുള്ള പരിശീലനം ഇന്നു മുതല്‍ ആരംഭിക്കും. രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവര്‍ക്ക് ബസുകളുടെ സ്വതന്ത്ര ചുമതല നല്‍കാനുള്ള നടപടികളാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നടത്തുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് മുടക്കമില്ലാതെ ഓടുന്നത്.
ഓര്‍ഡിനറി സര്‍വീസുകളാണ് കണ്ടക്ടര്‍ ക്ഷാമം മൂലം റദ്ദാക്കിയതില്‍ അധികവും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 3,861 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. എന്നാല്‍ പകരം പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കാന്‍ 4,051 ഉദ്യോഗാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി കത്തയച്ചെങ്കിലും 1,472 പേര്‍ മാത്രമാണ് നിയമന ഉത്തരവ് കൈപ്പറ്റാന്‍ എത്തിയത്.പുതുതായി നിയമിച്ച കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി അവര്‍ ബസുകളുടെ സ്വതന്ത്ര ചുമതല ഏറ്റെടുക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് ചെറിയ തോതില്‍ പരിഹാരമാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.
അതേസമയം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ കുറവ് സംഭവിച്ചിട്ടില്ലെന്നാണ് എംഡിയുടെ വിശദീകരണം. വെള്ളിയാഴ്ച ഏഴ് കോടി രൂപയുടെ കളക്ഷന്‍ ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. പിരിച്ചുവിടലിനെതിരേ എം പാനല്‍ ജീവനക്കാര്‍ നടത്തുന്ന ലോംഗ് മാര്‍ച്ച് തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha






















