ആഡംബര ബസുകളില്‍ വിജിലന്‍സ് റെയ്ഡ്

അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന ആഡംബര ബസുകളില്‍ വിജിലന്‍സ് റെയ്ഡ്. ചെന്നൈ, കോയമ്പത്തൂര്‍, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ബസുകളിലായിരുന്നു മിന്നല്‍ പരിശോധന. വന്‍തോതില്‍ ചരക്ക് നികുതിവെട്ടിച്ച് കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു രാവിലെ മുതല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ ജംക്ഷന്‍, അരിസ്‌റ്റോ ജംക്ഷന്‍, സംഗീത കോളജ് ജംക്ഷന്‍ എന്നിവിടങ്ങളില്‍ ബസുകള്‍ തടഞ്ഞിട്ട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, പൂക്കള്‍ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ ചരക്ക് കണ്ടെത്തി. ഇവയില്‍ ഏറെയും നികുതി അടക്കാത്തതാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതി, ആര്‍.ടി. വകുപ്പ് ഉദ്യേഗസ്ഥരെയും വിവരം അറിയിച്ചു. ഇവരുടെ നേതൃത്വത്തില്‍ നികുതി കണക്കാക്കി പിഴയും ഈടാക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























