കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതി ജയില്‍ ചാടി; അവസാനം പിടിയിലായി

കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നു പുലര്‍ച്ചെ ജയില്‍ ചാടിയ പ്രതി പിടിയിലായി. കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന കിളിമാനൂര്‍ അടയമണ്‍ സ്വദേശി അനീഷ് (32) ഇന്നു പുലര്‍ച്ചെ 5.30നാണു ജയില്‍ ചാടിയത്.
കാരംബോര്‍ഡ് മതിലില്‍ ചാരിവച്ചു പുറത്തു ചാടുകയായിരുന്നു. കൊട്ടാരക്ക കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വന്നു കിളിമാനൂരിലേക്കുള്ള ബസില്‍ കയറി. ടിക്കറ്റ് എടുക്കാന്‍ പണമില്ല. മകന്റെ നൂലുകെട്ട് ചടങ്ങാണെന്നും ടിക്കറ്റെടുക്കാന്‍ പണമില്ലെന്നും പറഞ്ഞപ്പോള്‍ അടുത്തിരുന്നയാള്‍ സഹായിച്ചു.
അടയമണില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ കയറിയപ്പോള്‍ ചടയമംഗലം എസ്‌ഐ എം.എ. കബീര്‍ പിടികൂടി. ജയില്‍ ചാടിയ പ്രതി വീട്ടില്‍ എത്താനുള്ള സാധ്യത ഉണ്ടെന്നറിഞ്ഞ് അടയമണ്‍ സ്വദേശിയായ കബീര്‍ കാത്തുനില്‍ക്കുകയായിരുന്നു. ഒട്ടേറെ മോഷണക്കേസില്‍ പ്രതിയായ അനീഷ് മൊബൈല്‍ ഫോണ്‍ മോഷണക്കേസിലാണ് ഒടുവില്‍ റിമാന്‍ഡിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























