സുധീരനെ തള്ളി മുഖ്യമന്ത്രി ; കോണ്‍ഗ്രസിന് എല്ലാവരുടെയും വോട്ട് വേണം

എല്ലാവരുടെയും വോട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യക്കച്ചവടക്കാരുടെ വോട്ട് വേണ്ടെന്ന കെപിസിസി പ്രസിഡന്റ് സുധീരന്റെ പ്രസ്താവനയെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാവിലെ മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ മദ്യപാനികള്‍ക്ക് സീറ്റില്ലെന്നതാണ് യുഡിഎഫ് നയമെന്നും സുധീരന്‍ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് ശക്തമായി നടപ്പാക്കും. മദ്യനയം സംബന്ധിച്ച് വി.എം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ തങ്കച്ചനെ തിരുത്തുകയും ചെയ്തു. മദ്യവര്‍ജ്ജനമല്ല, മദ്യനിരോധനമാണ് യുഡിഎഫ് നയം. യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പ്രഖ്യാപിച്ച നയമാണിതെന്നും വി.എം സുധീരന് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























