ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ബോംബേറ്: പ്രതിയുടെ സഹോദരന്‍ പിടിയിൽ

ഈ മാസം മൂന്നാം തീയ്യതി ബിജെപിയുടെ പിന്തുണയോടെ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ മുഖ്യപ്രതിയായ ആര്‍എസ്‌എസ് നേതാവിന്‍റെ സഹോദരന്‍ പിടിയിൽ . ആര്‍എസ്‌എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണിന്‍റെ സഹോദരനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബോംബേറിന് ശേഷം പ്രവീണിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു.
നാല് ബോംബുകളാണ് പ്രവീണ്‍ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്ബിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്.
ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha



























