മുസ്ലിംപള്ളിക്ക് നേരെ കല്ലെറിഞ്ഞ് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അഴിക്കുള്ളിലായി, കോഴിക്കോട് പേരാമ്പ്രയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസാണ് റിമാന്‍ഡിലായത്

മുസ്ലിംപള്ളിക്ക് നേരെ കല്ലെറിഞ്ഞ് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അഴിക്കുള്ളിലായി. കോഴിക്കോട് പേരാമ്പ്രയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസാണ് റിമാന്‍ഡിലായത്. ഇയാള്‍ മന:പ്പൂര്‍വം കല്ലെറിയികയായിരുന്നെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തിയതിന്റെ അന്ന് സന്ധ്യയ്ക്ക് ആറരയ്ക്കായിരുന്നു സംഭവം. യൂത്ത്‌കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐക്കാര്‍ പ്രശ്‌നമുണ്ടാക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് മുസ്്‌ലിംലീഗ് ഓഫീസിനോട് ചേര്‍ന്ന പള്ളിക്ക് നേരെ മറ്റൊരു കെട്ടിടത്തിന് മുകളില്‍ നിന്ന് അതുല്‍ ദാസ് കല്ലെറിഞ്ഞത്.
രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിക്കാനാണ് ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ പന്നിമുക്ക് മാണിക്കോത്ത് അതുല്‍ദാസ് കല്ലെറിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിനായിരുന്നു പള്ളിക്ക് നേരെ കല്ലേറുണ്ടായത്. അന്ന് കോണ്‍ഗ്രസുകാര്‍ കരിദിനവും ആചരിച്ചിരുന്നു. അതിന്റെ ഭാഗമായി വൈകുന്നേരത്തോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പേരാമ്പ്ര നഗരത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. അതിനെതിരെ സംഘടിച്ചാണ് ഡിവൈഎഫ്‌ഐക്കാര്‍ എത്തിയത്. തുടര്‍ന്ന് പേരാമ്പ്ര- വടകര റോഡില്‍ ഇരുവിഭാഗവും ഏറ്റുമുട്ടി. അതിനിടെയാണ് മുസ്ലീംലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലെറിഞ്ഞത്.
സംസ്ഥാനത്ത് ആര്‍.എസ്.എസും - ബി.ജെ.പിയും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രിയും ഇടത് നേതാക്കളും ആരോപിക്കുമ്പോഴാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. ഇത് ഇടത് മുന്നണിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. ബി.ജെ.പിയും യു.ഡി.എഫും രാഷ്ട്രീയ ആയുധമാക്കുമെന്ന് ഉറപ്പാണ്. അതേസമയം ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും വേണ്ടി വന്നാല്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും സി.പി.എം വൃത്തങ്ങള്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha



























