Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ശുദ്ധികലശം നടത്തിയത് അയിത്താചരണമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

06 JANUARY 2019 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല തന്ത്രി കണ്ഠരര് രാജീവരരെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ശുദ്ധികലശം നടത്തിയത് അയിത്താചരണമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത് നിയമവിദഗ്ധര്‍ പരിശോധിക്കേണ്ടതാണ്. തന്ത്രിക്കെതിരെ നടപടി എടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് തന്ത്രി നടത്തിയത്. തന്ത്രി കര്‍മസമിതിയുടെ അടക്കം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കര്‍മസമിതി എന്ന് പറയുന്നത് ആര്‍.എസ്.എസ് ആണ്. ബലിദാനികളെ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചു.

സെക്രട്ടറിയേറ്റ് വളയാന്‍ ശബരിമല കര്‍മസമിതി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് പുതിയ കാര്യമല്ലെന്നും സമരങ്ങളെയും പ്രക്ഷോഭങ്ങളെയും എതിര്‍ക്കേണ്ട കാര്യമില്ലെന്നും കടകംപള്ളി പറഞ്ഞു. സംഘപരിവാര്‍ തന്നെ അക്രമം അഴിച്ച് വിട്ടിട്ട് സംസ്ഥാന സര്‍ക്കാരിനെ ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് പിരിച്ച് വിടുമെന്ന് പറയുന്നു. അത്തരത്തിലുള്ള ഓലപ്പാമ്പ് കാട്ടി ഭീഷണിപ്പെടുത്തി ആരേയും വീഴ്ത്താമെന്ന് കരുതേണ്ട. ആര്‍.എസ്.എസിന്റെ അക്രമം കാരണം കരഞ്ഞ് കൊണ്ട് ജോലി ചെയ്യേണ്ട മാധ്യമപ്രവര്‍ത്തകയുടെ ചിത്രം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വനിതാ മതിലില്‍ പങ്കെടുത്തതിന്റെ പേരില്‍ ചില സ്ത്രീകളുടെ വീട് ആക്രമിച്ചെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയിലെ കേസില്‍ കക്ഷിയായ തന്ത്രി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥനാണ്. അതിന് കഴിയുന്നില്ലെങ്കില്‍ സ്വയം ഒഴിയണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. അതിന് പിന്നാലെ മന്ത്രിമാരായ ജി.സുധാകരന്‍, എ.കെ ബാലന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ തന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends