Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്‍ഷുറന്‍സ് കമ്പനിയുടെ നഷ്ടം കുറയ്ക്കാന്‍ ഈര്‍പ്പം കലര്‍ന്ന നെല്ല് റേഷന്‍ അരിയായി വിപണിയിലേക്ക്; പിന്നില്‍ സപ്ലൈകോ ഉന്നതന്റെ ഗൂഢാലോചന: അരി ലേലത്തില്‍ പിടിച്ചത് പെതുവിപണിയിലെ ജനപ്രീയ ബ്രാന്‍ഡ്

13 JANUARY 2019 01:59 PM IST
മലയാളി വാര്‍ത്ത

പ്രളയജലം നനച്ച സപ്ലൈകോയുടെ അരിക്കും നെല്ലിനും ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുക മൂലം ഇന്‍ഷുറന്‍സ് കമ്പനിക്കുണ്ടാകുന്ന ഭീമമായ നഷ്ടം കുറയ്ക്കാന്‍ സപ്ലൈകോ ഉന്നതന്റെ ഗൂഡാലോചന. ഈര്‍പ്പം കയറിയ അരിയും നെല്ലും ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയാണ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം കുറക്കാന്‍ സപ്ലൈകോ ഉന്നതന്‍ ചരടുവലി നടത്തിയത്.

ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്പ്രകാരം ഈര്‍പ്പം കയറിയ അരിയും നെല്ലും റേഷന്‍ വിതരണത്തിന് എത്തുന്നതോടെ ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഈര്‍പ്പം കയറിയ അരിയിലും നെല്ലിലും പൂപ്പല്‍ബാധ ഉണ്ടാകുമെന്നതിനാല്‍ അടിയന്തിരമായി പരിസ്ഥിതിക്ക് കോട്ടം വരാതെ ഇവ നശിപ്പിക്കണമെന്ന ഭക്ഷ്യസെക്രട്ടറി മിനി ആന്റണിയുടെ നിര്‍ദേശം മറികടന്നാണ് പ്രളയ ജലം നനച്ച് അരിയും നെല്ലും ഉപയോഗിക്കാമെന്ന് സി.എം.ആര്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ 'വിദഗ്ധാഭിപ്രായം'. ഇത് പരിഗണിച്ച് അരി ലേലം ചെയ്തു. ലേലത്തില്‍ അരി പിടിച്ചതാകട്ടെ സംസ്ഥാനത്തെ ഏറ്റവും ജനപ്രീയ ബ്രാന്‍ഡുകളില്‍ ഒന്നും. അതുകൊണ്ടു തന്നെ ഈ അരി പ്രോസസിംഗിനു ശേഷം വിപണിയിലേയ്ക്ക് എത്തും.

സംസ്ഥാനത്തെ നെല്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന മേല്‍ത്തരം നെല്ല് സ്വന്തമായി മില്‍ ഇല്ലാത്തതിനാല്‍ സപ്ലൈകോ സംഭരിക്കുന്നത് സ്വകാര്യ മില്ലുകളിലാണ്. നെല്‍കുത്തി അരിയാക്കി സപ്ലൈകോയെ തിരികെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചിത തുക ഈ മില്ലുകാര്‍ക്ക് നല്‍കുകയാണ് പതിവ്. ഈ മില്ലുകളിലാണ് പ്രളയക്കാലത്ത് വെള്ളംകയറി നെല്ലും അരിയും നശിച്ചത്. ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നതിനാല്‍ സപ്ലൈകോ നഷ്ടമുണ്ടാകില്ല. 273 കോടി രൂപയ്ക്കാണ് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. ഇതിനായി പ്രതി മാസം ഏഴു ലക്ഷത്തില്‍ പരം രൂപ സപ്ലൈകോ പ്രമീയം അടക്കുന്നുമുണ്ട്.

വെള്ളം കയറിയതുമൂലം 112 കോടി രൂപയുടെ നഷ്ടമാണ് സപ്ലൈകോയ്ക്ക് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ തുക കറയ്ക്കാനാണ് സപ്ലൈകോയിലെ സി.എം.ആറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഒത്തുകളി നടത്തിയത്. നാശനഷ്ടം സംഭവിച്ച് കണക്കെടുക്കാന്‍ ഓഗസ്റ്റ് 23-ന് സപ്ലൈകോ സി.എം.ഡിയുടെ ചേമ്പറില്‍ സപ്ലൈകോ-യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥരുടെ സംയുക്തയോഗം നടന്നിരുന്നു. ഈ യോഗത്തില്‍ ഓഗസ്റ്റ് 14 മുതല്‍ 20 വരെയുണ്ടായ പ്രളയക്കെടുതി മൂലം ഓരോ സി.എം.ആര്‍ മില്ലിലും വെള്ളം കയറി നശിച്ചുപോയ അരി, നെല്ല് എന്നിവ സംബന്ധിച്ചും ഈര്‍പ്പം മൂലം ഇനിയും നശിച്ചു കൊണ്ടിരിക്കുന്ന അരി സംബന്ധിച്ചുമുള്ള ചര്‍ച്ചയാണ് നടന്നത്.

യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി സര്‍വ്വേയര്‍ സി.എ കുര്യന്റെ നേതൃത്വത്തില്‍ മില്ലുകളില്‍ പ്രാഥമിക പരിശോധന നടത്തിയെന്ന് അന്ന് യോഗത്തെ അറിയിച്ചിരുന്നു. മൂന്നു മില്ലുകളില്‍ മാത്രമാണ് സ്‌റ്റോക്ക് പൂര്‍ണ്ണമായി വെള്ളം കയറി നശിച്ചതായി കണ്ടെത്തിയിരുന്നത്. ബാക്കിയുള്ള മില്ലുകളില്‍ താഴെതട്ടിലുള്ള കുറച്ചുഭാഗം ഉടനടി നീക്കം ചെയ്യേണ്ട അവസ്ഥയിലും ഏറ്റവും മുകളിലുള്ള ഭാഗത്തു നിന്ന് കുറെ നല്ല സ്‌റ്റോക്ക് വേര്‍തിരിക്കാവുന്നതും മധ്യഭാഗത്തുള്ള സ്‌റ്റോക്ക് പ്രത്യേകം പരിശോധിക്കണമെന്നുമായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ യോഗത്തെ അറിയിച്ചത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും ഇത് കാര്യക്ഷമമായില്ല. ഒടുവില്‍ എല്ലാം നശിച്ചുവെന്ന റിപ്പോര്‍ട്ട്പ്രകാരം ബ്രാന്‍ഡഡ് കമ്പനിക്ക് ലേലത്തില്‍ നലകുകയായിരുന്നു. അരി മാറ്റാന്‍ 4.30 പൈസാ വീതം കിലോയ്ക്ക് അങ്ങോട്ടും കൊടുത്താണ് ഡീല്‍ ഉറപ്പച്ചതെന്നാണ് പറയപ്പെടുന്നത്.

പൊതുവിതരണത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കേണ്ട അരിയുടെ ഈര്‍പ്പത്തിന്റെ അനുവദനീയമായ അളവ് 14 ശതമാനമാണ്. എന്നാല്‍ മില്ലുകളിലുള്ള സ്‌റ്റോക്ക് ഈ പരിധി കഴിഞ്ഞതായി അന്നു തന്നെ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ യോഗത്തെ അറിയിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഒരു മാസം പിന്നിട്ടതോടെ കൂടുതല്‍ നെല്ല് ഈര്‍പ്പം കയറി ഉപയോഗശൂന്യമായി. ഈ നെല്ലാണ് പൊതുവിരതണത്തിനായി അരിയാക്കി മാറ്റാനുള്ള നടപടികള്‍ നടക്കുന്നത്. വിതരണയോഗ്യമല്ലാത്തവ നശിപ്പിക്കാന്‍ അന്നത്തെ യോഗത്തില്‍ ധാരണയായിരുന്നെങ്കിലും അതുമുണ്ടായില്ല. കേടാകാത്ത അരി സെപ്റ്റംബര്‍ മാസത്തെ വിതരണത്തിനായി വിട്ടെടുക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്കും ട്രാനസ്‌പോര്‍ട്ടഷന്‍ കേണ്‍ട്രാക്ടര്‍മാര്‍ക്കും സി.എം.ഡി നിര്‍ദേശം നല്‍കിയിരുന്നു. നാശനഷ്ടം സംഭവിച്ച കണക്കെടുക്കാന്‍ വെരിഫിക്കേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഈ മാസം ഏഴിന് സര്‍ക്കാര്‍ ഉത്തരവായിരുന്നു. നല്ല സ്‌റ്റോക്ക് സംരക്ഷിച്ച് കേടായവ മാറ്റി സംസ്‌കരിക്കാന്‍ നല്‍കിയ ഉത്തരവും നടപ്പായില്ല. ഭക്ഷ്യ സെക്രട്ടറി മിനി ആന്റണി ഇറക്കിയ ഉത്തരവില്‍ അടിയന്തിരപ്രാധാന്യത്തോടെ ഈര്‍പ്പം കയറിയ നെല്ലും അരിയും നശിപ്പിക്കണമെന്ന് നിര്‍ദേശവും ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാന്‍ അട്ടിമറിച്ചു.

ഇക്കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ കോട്ടയത്തെ കെ.ഇ അഗ്രോ പ്രൊഡക്ടസ് പ്രൈവറ്റ് ലിമിറ്റഡില്‍ വെള്ളം കയറി നശിച്ച 37950 കിലോഗ്രാം അരി നശിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ €യിം അനുവദിച്ച് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി തീര്‍പ്പാക്കിയിരുന്നു. ഇതേപോലെ തന്നെ 2013-ലെ വെള്ളപൊക്കത്തിലും വെള്ളംകയറി നശിച്ച സംഭവത്തില്‍ പെട്ടെന്നുതന്നെ തീര്‍പ്പാക്കിയിരുന്നു. അതേസമയം പ്രളയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രളയജലം നനച്ച അരിയുടെയും നെല്ലിന്റെയും കണക്കെടുപ്പ് സപ്ലൈകോയും യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയും തുടങ്ങുന്നതേയുള്ളൂ, ഇതുമൂലം പ്രളയജലത്തില്‍ നനഞ്ഞ് കുതിര്‍ന്ന ചാക്കുകളുടെ മുകളില്‍ ഒരു മാസത്തിലേറെക്കാലമായി അട്ടിയായി അടുക്കിയിരുന്ന കര്‍ഷകരില്‍ നിന്ന് സംഭരിച്ച മേല്‍ത്തരം നെല്ല് ഈര്‍പ്പം കയറി കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. എന്നാല്‍ നഷ്ടപരിഹാര തുക കുറച്ച് സപ്ലൈകോയ്ക്ക് നഷ്ടമുണ്ടാക്കി ഇന്‍ഷുറന്‍സ് കമ്പനിക്ക് ലാഭമുണ്ടാക്കാനാണ് ഉദ്യോഗസ്ഥന്‍ നശിച്ച നെല്ലിനിടയിലും ഉപയോഗിക്കാവുന്നവ ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

നെല്ല് പൊട്ടിമുളച്ച നിലയിലാണ് ഒട്ടുമിക്ക മില്ലുകളിലും ഇപ്പോള്‍ കൂടിക്കിടക്കുന്നത്. നെല്ലും അരിയും ഈര്‍പ്പം തട്ടിയാല്‍ ഒന്നോ-രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഇവ കേടാകാതിരിക്കില്ല. ഇതു സംബന്ധിച്ച് പരിശോധിക്കാന്‍ ഇതിനിടെ ഒരു സ്വകാര്യ കമ്പനിശയ സപ്ലൈകോ ചുമതലപ്പെടുത്തിയിരുന്നു. ഇത് നിയമവിരുദ്ധമാണ്. കൊച്ചി കാക്കനാട് റീജിയണ്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ മൈക്രോബയോളജി വിഭാഗം പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ഉപകരണങ്ങളും മാറ്റിവെച്ചിരിക്കുന്നതിനല്‍ നവീകരണം കഴിഞ്ഞശേഷമേ പരിശോധന നടത്താനാവൂവെന്ന് സര്‍ക്കാറിനെ അറിയിച്ചു. സപ്ലൈകോയുടെ സ്വന്തം ലബോറട്ടറിയായ കോന്നിയില്‍ വിഷാംശം സംബന്ധിച്ചുള്ള പഠനം നടത്താനാവില്ലെന്ന് അറിയിച്ചു. ദിവസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. പരിശോധന പോലും നടത്താതെയാണ് ഈര്‍പ്പം കലര്‍ന്നവ ഉ%യോഗിക്കാമെന്ന് ഉദ്യോഗസ്ഥന്റെ വാദം.. തിങ്കളാഴ്ചയാണ് പിന്നീട് ഇതുസംബന്ധിച്ച് യോഗം സപ്ലൈകോ വിളിച്ചത്. യോഗത്തില്‍ സര്‍വേയര്‍ €യിം സംബ്ധിച്ച പരിശോധനകള്‍ നടത്തിവരുന്നതായാണ് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ഡിവിഷണല്‍ മാനേജര്‍ കെ.എസ് ബാലകൃഷ്ണന്‍ അറിയിച്ചത്.

പ്രളയത്തില്‍ നശിച്ച നെല്ലിനും അരിക്കുമുള്ള നഷ്ടപരിഹാരത്തുക കുറച്ച് ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാന്‍ സപ്ലൈകോ ഉന്നതന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് ഭക്ഷ്യ സെക്രട്ടറി മിനി ആന്റണിസപ്ലൈകോയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു സപ്ലൈകോ വിജിലന്‍സ് ഓഫീസര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മില്ലുകളില്‍ പരിശോധന തുടങ്ങിയിട്ടും ഇതേക്കുറിച്ച് അറിഞ്ഞില്ലെന്നായിരുന്നു സപ്ലൈകോ സി.എം.ഡി, എം.എസ് ജയയുടെ പ്രതികരണം.

അതേസമയം പ്രളയജലത്തില്‍ നനഞ്ഞു നശിച്ച അരി ഒരുകാരണവശാലും സംസ്ഥാനത്ത് ഉപേയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.തിമലാത്തമന്റെ ഓഫീസ് അറിയിച്ചു. ഭക്ഷ്യ സെക്രട്ടറി മിനി ആന്റണിയുടെ ഇതേ ആവശ്യം തള്ളിയാണ് സപ്ലൈകോ ഉന്നതര്‍ ഇന്‍ഷുറന്‍സ് കമ്പനിയെ രക്ഷിക്കാന്‍ ചരടുവലിച്ചത്. ഈ അരി വിതരണത്തിന് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഭക്ഷ്യ സെക്രട്ടറി വിണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇശതല്ലാം അട്ടിമറിച്ചാണ് അരി വീണ്ടും വിപണിയിലേയ്ക്ക് എത്തിക്കുന്നത്. പ്രളയജലം കയറിയ മില്ലുകളിലെ അരിയിലും നെല്ലിലും ഇ-കോളീഫോം ബാക്ടീരിയായുടെ സന്നിധ്യം കോന്നിയിലെ സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ സ്ഥതീകരിച്ചെന്നും അതുശകാണ്ടു തന്നെ ഇവ ഭക്ഷ്യവിതരണത്തിനായി സംസ്ഥാനത്ത് ഉപയോഗിക്കില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ മന്ത്രിയുടെ ഓഫീസിനെ തള്ളുന്ന നിലപാടാണ് ഇവിടെയും സി.എം.ഡിക്ക് ഉള്ളത്. ഇന്‍ഷുറന്‍സ് കമ്പനിയുടെയും സര്‍ക്കാര്‍ നിയോഗിച്ച് ടെക്കനിക്കല്‍ കമ്മിറ്റിയുടെയും പരിശോധനക്കു ശേഷം ഉപയോഗിക്കാമെന്ന് കാണുന്ന അരിയും നെല്ലും വേര്‍തിരിച്ച് എടുക്കുമെന്നാണ് എം.എസ് ജയ മംഗളത്തോട് പറഞ്ഞത്. ഈ നെല്ല് അരിയാക്കി പൊതുവിതരണത്തിന് എത്തിക്കാനാണ് പദ്ധതി.

ഇ-കോളിഫോം ബാക്ടീരിയായുടെ ക്രമാതീതമായ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിത്തീറ്റക്ക് പോലും ഇവ ഉപയോഗിക്കാമോയെന്ന് സംശയമുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ നിലപാട്. അതേസമയം മദ്യാനുബന്ധ സ്പിരിറ്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഇവ ഉപയോഗിക്കാനാകും. വളത്തിനും ഇവ അനുയോജ്യമാണ്. യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പിനി സര്‍വേയറുടെയും സര്‍ക്കാര്‍ ടെക്കനിക്കല്‍ കമ്മിറ്റിയുടെയും തുടര്‍പരിശോധനയില്‍ ഉപയോഗയോഗ്യമെന്നു കണ്ടെത്തുന്നവ ലേലം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതി. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക കുറച്ചാവകും ഇല്‍ഷുറന്‍സ് തുക ലഭ്യമാകുക. സപ്ലൈകോയുടെ സംഭരണശാലകളായ 27 മില്ലുകള്‍ 273 കോടി രൂപക്കാണ് ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത്. ഇവയില്‍ ഒട്ടുമിക്ക മില്ലുകളിലും വെള്ളംകയറിയിരുന്നു. 173 കോടി രുപയുടെ ക്ളൈമാണ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പിനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മില്ലുകളിലെ പരിശോധന വൈകിയതുവഴി കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. കേടാകാത്ത നെല്ലും അരിയും കുറെയൊക്കെ മാറ്റിയിട്ടുണ്ടെന്ന് പറയുമ്പോഴും പരിശോധന സമയബന്ധിതമായി നടത്താത്തതുമൂലം ഈര്‍പ്പം കയറി വന്‍നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (22 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (29 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (36 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (42 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (44 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (48 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (48 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (53 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (58 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends