കോൺഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല

കോൺഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല. ഇതോടുകൂടെ തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്ക് എതിരായി കോൺഗ്രസ് പ്രഖ്യാപിച്ച അവിശ്വാസ പ്രമേയത്തിന് സാധ്യത മങ്ങിയിരിക്കുകയാണ്.
കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് കരുതിയ സ്വതന്ത്രൻ സുധീഷ് കുമാർ വഴങ്ങാതെ വന്നതോടുകൂടെയാണ് അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ കോൺഗ്രസിന് പറ്റാതിരുന്നത്. അവിശ്വാസ പ്രമേയത്തിൽ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി.
അവിശ്വാസ പ്രമേയത്തോട് സി.പി.എം. സഹകരിക്കാത്തത് ബി.ജെ.പിയുമായുള്ള രഹസ്യ ധാരണ മൂലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























