Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആർപ്പോ ആർത്തവം എന്ന പരിപാടിയുടെ സംഘാടകർ പഴയ ചുംബന സമരക്കാരും; അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

13 JANUARY 2019 05:16 PM IST
മലയാളി വാര്‍ത്ത

ആർപ്പോ ആർത്തവം എന്ന പരിപാടിയുടെ സംഘാടകർ പഴയ ചുംബന സമരക്കാരും കുറച്ച് സാംസ്‌കാരിക നായകൻമാരുമാണെന്ന് അഡ്വ. ജയശങ്കർ. ശബരിമല സ്ത്രീ പ്രവേശനത്തിന് തയ്യാറായി പാതിവഴി തിരികെ ഇറങ്ങിയ രഹന ഫാത്തിമ ആയിരുന്നു ഇതിലെ പ്രധാന താരം. വനിതാ മതിലിന്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷമാണ് ഈ പരിപാടി കൊച്ചിയിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന്

പരിഹസിക്കുന്ന ജയശങ്കർ ഇതിൽ കേരളത്തിലെ അഭിനവ നവോത്ഥാന നായകർ പങ്കെടുക്കുമെന്നും ശബരിമല ദർശനത്തിനെത്തി ശബരിമല കീഴടക്കിയ വനിതകൾക്ക് ഇവിടെ വച്ച് അതിവിശിഷ്ട സേവാമെഡലുകൾ സമ്മാനിക്കുമെന്നും ആർപ്പോ ആർത്തവത്തെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പഴയ ചുംബന സമരക്കാരും മറ്റേതാനും സാംസ്കാരിക നായകരും ചേർന്നാണ് കഴിഞ്ഞ നവംബർ 25ന് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ആർപ്പോ ആർത്തവം പരിപാടി സംഘടിപ്പിച്ചത്. തുലാമാസ പൂജയ്ക്കു ശബരിമല കയറാൻ ശ്രമിച്ചു പകുതി വഴിക്കു തിരിച്ചിറങ്ങേണ്ടി വന്ന രഹന ഫാത്തിമ ആയിരുന്നു പ്രധാന താരം. മതവികാരം വ്രണപ്പെടുത്തിയ കേസിൽ തൊട്ടടുത്ത ദിവസം ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു, തുടർന്ന് ഏതാനും ദിവസം അവർ ജയിൽ വാസം അനുഭവിച്ചു.

വനിതാ മതിലിൻ്റെ വമ്പിച്ച വിജയത്തിനും ശബരിമല യുവതി പ്രവേശനത്തിനും ശേഷം ഇതാ ആർപ്പോ ആർത്തവത്തിൻ്റെ രണ്ടാം ഭാഗം എറണാകുളത്ത് അരങ്ങേറുന്നു. സംഘാടകർ പഴയ കൂട്ടർ തന്നെ. വേദി, കുറേക്കൂടി സ്ഥലസൗകര്യമുളള മറൈൻ ഡ്രൈവിലേക്കു മാറ്റി.

സാംസ്കാരിക പ്രവർത്തകരും ചുംബന പ്രതിഭകളും മാത്രമല്ല നവകേരള ശില്പികളും അഭിനവ നവോത്ഥാന നായകരും ഇക്കുറി ആർപ്പോ ആർത്തവത്തിൽ പങ്കെടുക്കുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യപ്രഭാഷകൻ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ചു, പക്ഷേ കൃത്യാന്തര ബാഹുല്യം നിമിത്തം പങ്കെടുക്കാൻ കഴിയില്ല എന്നറിയിച്ചു.

ശബരിമല കീഴടക്കിയ കനകദുർഗ, ബിന്ദു എന്നിവർക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷൻ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദനന് എഴുത്തച്ഛൻ പുരസ്കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും. കൂട്ടത്തിൽ രഹന ഫാത്തിമക്കെതിരെയുളള കേസ് കൂടി പിൻവലിക്കാൻ ദയവുണ്ടാകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (30 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (39 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (46 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (53 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends