Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലപ്പാട് വിഷയത്തിൽ ഇടതുമുന്നണിയിൽ പോര്; സർക്കാർ നിലപാട് തള്ളി സിപിഐ; മുഖ്യന് കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ !!!

13 JANUARY 2019 09:00 PM IST
മലയാളി വാര്‍ത്ത

ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി എപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നാണ് കാനം രാജേന്ദ്രന്‍ വ്യക്തമാക്കുന്നത്. ജനങ്ങളെ മറന്നു പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാനാകുമോയെന്നും കാനം ചോദിക്കുന്നുണ്ട്. ഇതോടെ വെട്ടിലായിരിക്കുന്നത് സര്‍ക്കാരാണ്. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും. ഖനനം നിയപരമാണെന്നുമാണ് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പറയുന്നത്. സമരം ശ്രദ്ധിക്കപ്പെട്ടതുതന്നെ ഈ വിഷയത്തില്‍ നാട്ടുകാര്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയാണ്. ആലപ്പാട് പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ തൊണ്ണൂറ് ശതമാനം കുറഞ്ഞു എന്നാണ് 'സേവ് ആലപ്പാട്' ക്യാന്പയിന്‍ പറയുന്നത്. ഇത് വളരെ ഭീതിതമായ ഒരു കണക്കാണ്. ഇതിനെയാണ് സര്‍ക്കാര്‍ ഒരു പ്രാധാന്യവും കൊടുക്കാതെ തള്ളിക്കളയുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ കാനം രംഗത്തു വന്നിരിക്കുന്നത്. ഇനി ഇടതു മുന്നണിയില്‍ അടുത്ത പൊട്ടിത്തെറികള്‍ക്ക് ആലപ്പാട് വിഷയം കാരണമാകുമെന്നാണ് വിലയിരുത്തല്‍

കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരത്തില്‍ ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടെത്തണം എന്നാണ് കാനം അഭിപ്രായപ്പെടുന്നത്. എന്നാല്‍ സമരം വെറും പ്രഹസനമാണെന്ന ഇപിജയരാജന്‍ എടുത്തടിച്ചതുപോലെ പറഞ്ഞതിനെതിരെയാണ് കാനത്തിന്റെ പ്രതികണം. അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അത് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുകയല്ലേ വേണ്ടത്. അല്ലാതെ കമ്പനി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ജീവിക്കാനായി സമരം ചെയ്യുന്നവരെ തള്ളിപ്പറഞ്ഞതിനാലാണ്. കാനം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് സമരത്തെ തള്ളി വ്യവസായി മന്ത്രി ഇ.പി.ജയരാജന്‍ വന്നതിനു പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമെന്നാണ് കാനം പറയുന്നത്.

അതേസമയം കരിമണല്‍ ഖനനമല്ല ആലപ്പാടിനെ തകര്‍ത്തതു സൂനാമിയാണെന്നായിരുന്നു വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ വാദം. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ളവരാണ്. ഖനനം നിയമപരമാണെന്നും നിര്‍ത്തിവയ്ക്കില്ലെന്നും സമരത്തെ തള്ളി വ്യവസായമന്ത്രി വ്യക്തമാക്കി. ഖനനം നിയമപരമാണെന്ന് ഇതു നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐആര്‍ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെഎംഎംഎല്‍ എംഡി അന്വേഷണം നടത്തിയതായയാണ് ഇപി ജയരാജന്‍ പറയുന്നത്.

ഖനനം നിയപരമാണെന്ന് കെ.എം.എം.എല്‍ എം.ഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഖനനം നിര്‍ത്തില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. കുട്ടികളും സ്ത്രീകളും തീരസംരക്ഷണത്തിനായി നടത്തുന്ന ആലപ്പാട്ടെ സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണ് പ്രത്യക്ഷമായി ആരോപിക്കുന്നതാണ് സമരത്തെ തള്ളികൊണ്ടുള്ള മന്ത്രി ഇ.പി.ജയരാജന്റെ വാക്കുകള്‍. ഇന്നേവരെ ഖനനത്തിനെതിരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ഇപ്പോള്‍ സമരമുയര്‍ന്നുവന്നത് സംശയാസ്പദമാണെന്നും ജയരാജന്‍ പറഞ്ഞു. ഈ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരാതികളൊന്നു പരാതികളല്ലേ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ആലപ്പാട്ട് ഖനനം നിയമപരമാണെന്നാണും തീരത്തെബാധിക്കുന്നില്ലെന്നുമാണ് ഐ.ആര്‍.ഇയും ഇതേപ്പറ്റി അന്വേഷിച്ച കെ.എം.എം.എല്‍ എംഡിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ വസ്തുതയാണെന്നും ഖനനം നിര്‍ത്തില്ലെന്ന് വ്യവസായമന്ത്രി വ്യക്തമാക്കി. ഖനനം തീരത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തീരം സംരക്ഷിക്കാന്‍ ഭിത്തികെട്ടിയിട്ടുണ്ട്. ഖനനമല്ല സൂനാമിയാണ് ആലപ്പാടിനെ ബാധിച്ചതെന്ന ഇ.പി.ജയരാജന്റെ വാക്കുകള്‍ സമരം അനാവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ്. കരിമണല്‍ കടത്ത് ലോബി സമരത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്

ജനത്തെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്നും കാനം പറയുന്നു. ആലപ്പാട്ടെ കരിമണല്‍ ഖനന വിരുദ്ധ സമരം ന്യായമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചു. ചില പ്രശ്നങ്ങള്‍ അവിടെ നിലനില്‍നില്‍ക്കുന്നുണ്ട്. സമരക്കാര്‍ പറയുന്നത് അപ്പാടെ തള്ളികളയാന്‍ പറ്റില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (11 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (20 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (27 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (34 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends