Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹൻലാലിനെ വെറുതെ വിടാൻ ഭാവമില്ല... സ്ഥാനാർത്ഥിയാകുന്നില്ലെങ്കിൽ രാജ്യസഭാ സീറ്റെങ്കിലും ലാലിന് നൽകണം കേരള ബി ജെ പി കട്ടക്ക് തന്നെ!!!

14 JANUARY 2019 09:03 AM IST
മലയാളി വാര്‍ത്ത

നാളത്തെ രേന്ദ്രമോദിയുടെ സന്ദർശനം കേരള ബി ജെ പിക്ക് നിർണ്ണായകമാണ്. പ്രധാനമന്ത്രി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. പാർട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തിൽ ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രവർത്തനം. ഇക്കുറി വലിയൊരു വിജയ പ്രതീക്ഷയിലാണ് ബി ജെ പി.

നടൻ മോഹൻലാലിനെ സ്ഥാനാർഥിയാക്കണമെന്നാണ് പാർട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. മുൻപ് മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദില്ലിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ബിജെപി ടിക്കറ്ററില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നത്. ബിജെപി ടിക്കറ്റില്‍ നടന്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങളായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വിഷയം ചൂടുള്ള ചര്‍ച്ചയാക്കി. തുടർന്ന് മോഹന്‍ലാല്‍ ബി.ജെ.പിയിലേക്ക് വരുന്നതും സ്ഥാനാര്‍ത്ഥിയാവുന്നതും സന്തോഷമുള്ള കാര്യമാണെന്നും, അത് പാര്‍ട്ടിക്ക് ഏറെ ഗുണകരമാണെന്നും ശ്രീധരന്‍ പിള്ള പ്രതികരിചിരുന്നു. പിന്നീട് താൻ സ്ഥാനാർത്ഥിയാകാൻ ഇപ്പോൾ ഉദ്ദേശ്ശിക്കുന്നില്ല എന്ന തിരുത്തും നടന്റേതായി വന്നു.

സുരേഷ് ഗോപി , മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥികളുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, നമ്പി നാരായണൻ, സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ ഉയരുന്നത്. ബി ജെ പി ജയാ സാധ്യത കാണുന്ന മണ്ഡലമാണ് തിരുവനന്തപുരം. മുൻ സംസ്ഥാന അധ്യക്ഷനും ഇപ്പോൾ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരന്റെ പേരും സജീവ പരിഗണനയിലാണ്. ദേശീയതലത്തിൽനിന്ന് മോഹൻലാലിനുമേൽ സമ്മർദമുണ്ടാകാനുമിടയുണ്ട്. മോദിക്കിഷ്ടം ലാലിനെ മതസരിപ്പിക്കുന്നതിലാണ്. എങ്ങനെയും തിരുവനന്തപുരം പിടിക്കുക പാർട്ടിയുടെ മുഖ്യലക്ഷ്യമാണ്.

ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തെക്കൻ ജില്ലയിൽ സ്ഥാനാർഥിയാകാനും സാധ്യതയുണ്ട്. ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചർച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല. തിരുവനന്തപുരം,പത്തനംതിട്ട, കാസർഗോഡ് മണ്ഡലങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകാനാണ് പാർട്ടി തീരുമാനം. തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല ആർ എസ് എസിനു നേരിട്ട് നൽകുകയാണ് ലക്‌ഷ്യം.

നാളെ സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കന്റോണ്‍മെന്റ് മൈതാനത്ത് നടത്തുന്ന ഒരു ലക്ഷം പേരുടെ മഹാസമ്മേളനത്തെ മോദി അഭിവാദ്യം ചെയ്യും. വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷമാകും സമ്മേളന നഗരിയില്‍ എത്തുന്നത്.

മഹാസമ്മേളനത്തിന്റെയും ബൈപ്പാസ് ഉദ്ഘാടനത്തിന്റെയും പ്രചരണാര്‍ത്ഥം ജില്ലയൊട്ടാകെ കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇന്നലെ നഗരകേന്ദ്രങ്ങളില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വിളംബരജാഥകള്‍ നടത്തി. കൊട്ടാരക്കരയില്‍ രക്തദാനം നിര്‍വഹിച്ചാണ് പ്രവര്‍ത്തകര്‍ മഹാസമ്മേളനത്തിന്റെ വരവ് അറിയിച്ചത്. ഇന്ന് കൊല്ലം ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വിളംബരജാഥകള്‍ നടത്തും.

ഗതാഗതനിയന്ത്രണത്തിനും മറ്റുമായി 500 സന്നദ്ധസേവകരെ യുവമോര്‍ച്ച രംഗത്തിറക്കും. സമ്മേളനത്തിന് നഗരശുചീകരണം ലക്ഷ്യമിട്ട് 100 സ്വച്ഛ്ഭാരത് പ്രവര്‍ത്തകരെ ക്രമീകരിച്ചിട്ടുണ്ട്. മോദിയുടെ വരവോടെ രംഗം കൊഴുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (10 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (19 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (26 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (33 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends