Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംഡി വാഴാത്ത കെഎസ്ആർടിസി ; പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തേക്ക് എത്തിയത് നാലുപേര്‍; എം.പി ദിനേശ് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ വെറും നാലുമാസം മാത്രം ബാക്കി

05 FEBRUARY 2019 03:09 PM IST
മലയാളി വാര്‍ത്ത

പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തേക്ക് എത്തിയത് നാലുപേര്‍. കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി പകരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഡി.ഐ.ജി എം.പി ദിനേശിനെ പുതിയ എം.ഡിയായി നിയമിച്ചു. എന്നാൽ തൊഴിലാളി യൂണിയനുകളെ സന്തോഷിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിയോഗിച്ച എം.പി ദിനേശ് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ വെറും നാലുമാസം മാത്രം ബാക്കി. ഈ സാഹചര്യത്തിൽ പുതിയ എം.ഡിയെ വീണ്ടും കണ്ടെത്തേണ്ടിവരുകയോ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയോ ചെയ്യേണ്ടിവരും.

തൊഴിലാളി യൂണിയനുകള്‍ക്ക് സ്വീകാര്യനെന്ന നിലയിലാണ് ദിനേശിന്റ വരവ്. ചെയര്‍മാന്‍ സ്ഥാനം ദിനേശിന് നല്‍കിയിട്ടില്ലാത്തതിനാല്‍ ആസ്ഥാനത്തേക്ക് ഗതാഗതസെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ വന്നേക്കും. പക്ഷെ കെ.ടി.ഡി.എഫ്.സിയുടെ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പടെ ഭാരിച്ച ജോലിയുള്ളതിനാല്‍ മറ്റൊരാളെ പരിഗണിക്കാനും സാധ്യതയുണ്ട്.

നഷ്ടം കുറച്ചും വരുമാനം കൂട്ടിയും കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് എം.ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ നീക്കിയത്. വരുമാനം കൂട്ടാനായി ആരംഭിച്ച പദ്ധതികള്‍ വീഴ്ചയില്ലാതെ നടപ്പാക്കണമെങ്കില്‍ എം.ഡി കസേരയില്‍ സ്ഥിരമായി ആളുണ്ടാകണം. അതിന് പകരമാണ് മേയില്‍ വിരമിക്കാനിരിക്കുന്ന എം.പി ദിനേശിനെ എം.ഡിയായിക്കിയിരിക്കുന്നത്.

ഡിജിപി പദവിയിൽ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ തലവനായ ടോമിൻ തച്ചങ്കരി സിഎംഡിയുടെ അധികച്ചുമതലയാണു വഹിച്ചിരുന്നത്. ശബരിമല സീസണിൽ റെക്കോർഡ് വരുമാനം നേടിയതോടെ, കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം സർക്കാരിന്റെ സഹായമില്ലാതെ നൽകിയതിനു പിന്നാലെയാണു തച്ചങ്കരി പുറത്താകുന്നത്. യൂണിയനുകളുമായി സഹകരിക്കുന്നയാൾ തലപ്പത്തു വരണമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എം.പി. ദിനേശ് കൊച്ചി സിറ്റി കമ്മിഷണറെന്ന നിലയിൽ ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സാമ്ബത്തിക പരിഷ്കാരങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ കഴിയുംവിധം കോര്‍പ്പറേഷനെ സാമ്ബത്തിക ഭദ്രതയിലേക്ക് നയിച്ചുകൊണ്ടിരിക്കെയാണ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ മാറ്റിയത്. അതിനൊടുവിലാണ് സ്ഥാനചലനം എന്നതും ശ്രദ്ധേയം. പുതിയ എം.ഡി ചുമതലയേല്‍ക്കുമ്ബോള്‍ തച്ചങ്കരി തുടങ്ങിവച്ച പരിഷ്കരണ നടപടികള്‍ തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ആന്റണി ചാക്കോയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എം.ഡി സ്ഥാനത്ത് ഉണ്ടായിരുന്നത്. മൂന്നുകൊല്ലം അദ്ദേഹം എം.ഡി കസേരയിലുണ്ടായിരുന്നു. അദ്ദേഹം വിരമിച്ചപ്പോഴാണ് പുതിയ എം.ഡിയെ നിയമിച്ചത്.

ആന്റണി ചാക്കോയുടെ പിന്‍ഗാമി ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജമാണിക്യം ആയിരുന്നു. ഒരു കൊല്ലം മാത്രമാണ് അദ്ദേഹം ആ സ്ഥാനത്ത് ഉണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ അദ്ദേഹത്തിനായി. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ കമ്ബനിയില്‍ നിന്ന് വാങ്ങാനും ഡിപ്പോകളില്‍ ഹോര്‍ഡിംഗ്സുകള്‍ വയ്ക്കാനുള്ള കരാര്‍ നിലവിലുള്ളയാള്‍ക്ക് പുതുക്കി നല്‍കാനുമുള്ള തീരുമാനങ്ങളെ എതിര്‍ത്തതിന്റെയും സ്വകാര്യ ബസുടകളുടെ സ്വാധീനത്തിന് വഴങ്ങാത്തതിന്റെയും പേരിലായിരുന്നു സ്ഥാനചലനമെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും ഡി.ജി.പിയുമായ ഹേമചന്ദ്രനെയാണ് രാജമാണിക്യത്തിന് ശേഷം എം.ഡിയായി നിയമിച്ചത്. പക്ഷേ, ആറുമാസമേ അദ്ദേഹം തുടര്‍ന്നുള്ളൂ. പിന്നീട് അദ്ദേഹത്തെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3200 കോടിയുടെ വായ്പ തരപ്പെടുത്താന്‍ പ്രയത്നിച്ചത് അദ്ദേഹമാണ്. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ സര്‍വീസുകള്‍ കാര്യക്ഷമമാക്കാനുള്ള നടപടികളും നടത്തി.

തുടർന്ന് 2018 ഏപ്രിലിലാണ് തച്ചങ്കരി എം.ഡി സ്ഥാനത്തെത്തുന്നത്. ഒമ്പതര മാസമാണ് അദ്ദേഹം ആ കസേരയിലിരുന്നത്. മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്ക്സ് ആന്റ് പബ്ളിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങി നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ പ്രവര്‍ത്തന മികവോടെയാണ് അദ്ദേഹം ഇവിടെ എത്തിയത്. സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ അദ്ദേഹം പല പരിഷ്കരണ നടപടികളും നടപ്പാക്കി. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് സാമ്പത്തിക ബാധ്യതയില്‍ മുങ്ങിക്കിടന്ന കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ രക്ഷപ്പെടുത്തിയെടുക്കാന്‍ സഹായകമായതെന്നത് ചർച്ച വിഷയമാണ്. കെഎസ്ആര്‍ടിസിക്ക് സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത്തരത്തിലേക്ക് കോര്‍പ്പറേഷനെ എത്തിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വരുമാന വര്‍ദ്ധനവിന് വേണ്ടി കൈക്കൊണ്ട നടപടികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലുകളോ നടപടികളോ അല്ല, പ്രധാനമായും ശബരിമല സീസണില്‍ കിട്ടിയ അധികവരുമാനവും, കോര്‍പ്പറേഷനുള്ളില്‍ നടത്തിയ ചെലവ് ചുരുക്കലും മറ്റു പരിഷ്‌കാരങ്ങളുമാണ് കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചതെന്നാണ് മറുവാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (11 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (32 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (36 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (46 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (51 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (54 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends