Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്, സ്വകാര്യ അന്യായം പരിഗണിച്ച് അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്

05 FEBRUARY 2019 03:43 PM IST
മലയാളി വാര്‍ത്ത

സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്. സ്വകാര്യ അന്യായം പരിഗണിച്ച് അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 29ന് മന്ത്രി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. 2016ല്‍ പൊതുപരിപാടിയില്‍ വെച്ച് മന്ത്രി അപമാനിച്ചെന്ന് കാട്ടി മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നല്‍കിയ പരാതിയിലാണ് നടപടി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2016ല്‍ തോട്ടപ്പള്ളി റോഡ് ശിലാസ്ഥാപന ചടങ്ങിനിടെയായിരുന്നു സംഭവം.

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി മന്ത്രിക്കെതിരെ കേസെടുക്കാനാണ് പൊലീസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ വെച്ച് തന്നെ അപമാനിച്ച് സംസാരിച്ചെന്നാണ് പരാതി. സ്വാഗതപ്രസംഗം നടത്തിയ ആളുടെ കൈയില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി തനിക്കെതിരെ മന്ത്രി മന്ത്രിമോശമായി സംസാരിച്ചെന്നാണ് പരാതി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ സ്ത്രീയെ ഈ സംഭവത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വൈരാഗ്യം തീര്‍ക്കുന്നതിനാണ് പരാതി നല്‍കിയതെന്ന് സി.പി.എം പ്രദേശി നേതൃത്വം ആരോപിച്ചു.

കേസ് എടുക്കുന്നതോടെ ജി.സുധാകരന്റെ മന്ത്രിസ്ഥാനം തുലാസിലാകും. പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ തുല്യതയ്ക്കും വേണ്ടി വനിതാ മതില്‍ തീര്‍ത്ത പാര്‍ട്ടിയുടെ പ്രധാനനേതാവ് സ്വന്തം പാര്‍ട്ടിയിലെ ഒരു സ്ത്രീയോട് മോശമായി പെരുമാറിയത് ഇരട്ടത്താപ്പാണെന്നും സി.പി.എമ്മിന്റെ വനിതാ ശാക്തീകരണവും ലിംഗനീതിയും വെറും തട്ടിപ്പാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി ഡിവൈഎഫ്‌ഐ വനിതാ നേതാവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. യുവതി പരാതി നല്‍കിയത് ആദ്യം പൂഴ്ത്തിവെച്ച നേതൃത്വം കേന്ദ്രനേതൃത്വം ഇടപെട്ടതോടെയാണ് അന്വേഷണകമ്മീഷനെ ഉള്‍പ്പെടെ നിയമിച്ചത്.

യുവതിയുടെ പരാതി പൊലീസിന് കൈമാറാത്തതിനെതിരെയും വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. ശബരിമല വിധിയേ തുടര്‍ന്ന് ഭരണഘടനാ സംരക്ഷണത്തിനിറങ്ങിയ സി.പി.എം സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്നും പരാതി നല്‍കിയാല്‍ പൊലീസിന് കൈമാറാതെ പാര്‍ട്ടി ഭരണഘടനാ പ്രകാരം നടപടി എടുക്കുകയുമാണെന്നാണ് കോണ്‍ഗ്രസും സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും ആരോപിച്ചിരുന്നത്. ജി.സുധാകരന്റെ കാര്യത്തില്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. കോടതി ഇടപെട്ടതോടെ സുധാകരനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യതയും കുറവാണ്. മന്ത്രിക്കെതിരെ സി.പി.എമ്മും മുഖ്യമന്ത്രിയും എന്ത് നിലപാട് സ്വീകരിക്കും എന്നാണ് പൊതുസമൂഹം കാത്തിരിക്കുന്നത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (13 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (34 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (38 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (48 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (53 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (56 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends