Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്‍.എസ്.എസ്- സി.പി.എം വാക്ക്‌പോര് തുടരുന്നു... സമുദായത്തെ വിമര്‍ശിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് ധാര്‍മിക അവകാശമില്ലെന്ന് ജി.സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു

05 FEBRUARY 2019 04:38 PM IST
മലയാളി വാര്‍ത്ത

എന്‍.എസ്.എസിനെ വിമര്‍ശിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് ധാര്‍മിക അവകാശമില്ലെന്ന് ജി.സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു. എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിയും സി.പി.എമ്മും അവരുടെ അണികളും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സി.പി.എം- എന്‍.എസ്.എസ് പോര് കൂടുതല്‍ രൂക്ഷമായി. അടുത്തകാലത്തെങ്ങും ഇത് അവസാനിക്കുമെന്ന് കരുതുന്നില്ല. വിശ്വാസസംരക്ഷണത്തിന് ആരുടെയും കാല് പിടിക്കാന്‍ വരെ തയ്യാറാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം കോടിയേരിയേയും മുഖ്യമന്ത്രിയേയും നിലപാട് അറിയിച്ചിരുന്നു. അത് തള്ളിയ കോടിയേരിക്ക് തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ധാര്‍മികതയില്ല. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളില്‍ എന്‍.എസ്.എസ് ഇടപെടാറില്ല. ശബരിമല വിഷയത്തില്‍ ആരേയും ഭയപ്പെടുത്താനില്ല. നിഴല്‍യുദ്ധത്തിനില്ല. വിശ്വാസികള്‍ക്കൊപ്പം നിന്നത് മറ്റ് മാര്‍ഗമില്ലാത്തതിനാലാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന് മറുപടി നല്‍കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞതോടെയാണ് കോടിയേരി മറുപടിയുമായി ഇന്നലെ എത്തിയത്. എന്‍.എസ്.എസ് ഭയപ്പെടുത്താനോ വിരട്ടാനോ നോക്കേണ്ടെന്നും നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ ഇടപെടാന്‍ താല്‍പര്യമുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണ് വേണ്ടത്. അല്ലാതെ സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഇടപെടുകയല്ല വേണ്ടത്. മുമ്പ് എന്‍.എസ്.എസ് രൂപീകരിച്ച എന്‍.ഡി.പി എന്ന പാര്‍ട്ടി കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അഴിമതി പ്രസ്ഥാനമായിരുന്നെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.

എന്‍.എസ്.എസിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധനിലപാടുകള്‍ പാര്‍ട്ടിക്കാരായ സമുദായ അംഗങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി. സുകുമാരന്‍ നായര്‍ പറയുന്നത് അണികള്‍ പോലും കേള്‍ക്കുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞതാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്. അതിന് മറുപടിയാണ് ഞായറാഴ്ച അദ്ദേഹം ചങ്ങനാശേരിയില്‍ നല്‍കിയത്. തുടര്‍ന്നാണ് കോടിയേരി വിമര്‍ശനവുമായി എത്തിയത്. ഇന്ന് കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായരും എത്തി. ഇരുവരും കൊണ്ടും കൊടുത്തും നടത്തുന്ന വാക്‌പോര് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ആചാരസംരണത്തിനായി കോണ്‍ഗ്രസും ബി.ജെ.പിയും വന്നാലും സഹകരിക്കും എന്ന നിലപാടിലാണ് സുകുമാരന്‍ നായര്‍.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍.എസ്.എസുമായി ഏറെ അടുപ്പത്തിലായിരുന്നു. അങ്ങനെയാണ് 10 ശതമാനം സാമ്പത്തിക സംവരണം ദേവസ്വം ബോര്‍ഡില്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശബരിമല വിധിയോടെ എല്ലാം തകിടം മറിയുകയായിരുന്നു. വിധി നടപ്പാക്കരുതെന്നും പുന:പ്പരിശോധനാ ഹര്‍ജി നല്‍കണമെന്നുമുള്ള എന്‍.എസ്.എസിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. മുഖ്യമന്ത്രിക്ക് ദാര്‍ഷ്ട്യവും ധിക്കാരവുമാണെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പാര്‍ട്ടിയില്‍ ഭരണഘടന അനുസരിച്ചാണ് അദ്ദേഹം ഭരിക്കുന്നതെന്നും ആരോപിച്ചു. കണ്ണുരുട്ടലും വിരട്ടലും ഇവിടെ വേണ്ടെന്നും ഇത് സര്‍ക്കാര്‍ വേറെയാണെന്നും അതൊക്കെ ചെലവാകുന്നിടത്ത് മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സുകുമാരന്‍ നായരുടെ പേരെടുത്ത് പറയാതെ മറുപടിയും നല്‍കി. അന്ന് തുടങ്ങിയ പോര് എന്ന് തീരുമെന്ന് അറിയില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (19 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (34 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends