Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രളയസെസിന് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് സൂചന ലഭിച്ചതോടെ ഒരു ശതമാനം സെസ് ഈടാക്കുന്നത് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു

05 FEBRUARY 2019 05:36 PM IST
മലയാളി വാര്‍ത്ത

പ്രളയസെസിന് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് സൂചന ലഭിച്ചതോടെ ഒരു ശതമാനം സെസ് ഈടാക്കുന്നത് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്രബജറ്റ് വോട്ടോണ്‍ അക്കൗണ്ടാണെങ്കിലും സാധാരണക്കാര്‍ക്ക് പലതും നല്‍കുന്നതായുള്ള പ്രതീതി സൃഷ്ടിക്കാനായി. ഇതോടെയാണ് ഏപ്രില്‍ ഒന്ന്് മുതല്‍ ഈടാക്കാനിരുന്ന പ്രളയ സെസ് ജുലൈ മുതല്‍ പ്രാബല്യത്തില്‍ ആക്കാമെന്ന് തീരുമാനിച്ചെന്നാണ് ലഭ്യമായ വിവരം. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഏപ്രില്‍ മുതല്‍ സെസ് ഈടാക്കിയാല്‍ വിലക്കയറ്റം ഉണ്ടാവുകയും കോണ്‍ഗ്രസും ബി.ജെ.പിയും അത് ആയുധമാക്കുകയും ചെയ്താല്‍ കനത്തതിരിച്ചടിയാവും നേരിടേണ്ടിവരുക. ശബരിമല നിലപാടിലുള്ള ജനങ്ങളുടെ പ്രതിഷേധമായി അത് ചിത്രീകരിക്കുകയും ചെയ്യും. എന്‍.എസ്.എസ് ഉള്‍പ്പെടെ അത് സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ ആയുധമാക്കുമെന്നും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

നിത്യോപയോഗ സാധനങ്ങള്‍ക്കും നിര്‍മാണമേഖലയില്‍ ഏറ്റവും അത്യാവശ്യമായ സിമന്റിനും വില കൂടിയാല്‍ സാധാരണക്കാരന്റെ നടുവൊടിയും. അത് മനസിലാക്കി സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കുന്നെന്ന കാരണം ചൂണ്ടിക്കാട്ടി സെസ് പരിപിക്കുന്നത് നീട്ടിവയ്ക്കുകയാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പരിഷ്‌ക്കരിച്ച നികുതി, സേവന ഫീസ് എന്നി സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്ന് മുതലാണ് നടപ്പിലാവുക. അധിക സെസ് ഈടാക്കുന്നതിന് മുന്നോടിയായി സംസ്ഥാന ജിഎസ്ടി നിയമം ഭേദഗതി ചെയ്യണം. ആ ബില്‍ 12ന് നിയമസഭ പരിഗണിക്കും. അതിനാല്‍ മറ്റൊരു തന്ത്രപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. വിജ്ഞാപനം ചെയ്യുന്ന തീയതി മുതല്‍ സെസ് ഏര്‍പ്പെടുത്തുമെന്ന് ഭേദഗതി നിയമത്തില്‍ ചൂണ്ടിക്കാട്ടും. അതിനാല്‍ വിജ്ഞാപനം എപ്പോള്‍ വേണമെന്ന് സര്‍ക്കാരിനു തീരുമാനിക്കാം.

സെസ് വിജ്ഞാപനം എപ്പോള്‍ വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്ന് നിയമസഭയിലെ ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുളള മറുപടിയില്‍ ധനമന്ത്രി പറഞ്ഞത് ഇതിനാണെന്ന് വ്യക്തമായി. അതേസമയം ജി.എസ്.ടിയിലെ 12, 18, 28 ശതമാനം സ്ലാബുകളിലെ ഉല്‍പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം ഭേദഗതി വരുത്തും. അതിലൂടെ ചില ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാനാകും. അതെല്ലാം നിത്യോപയോഗ സാധനങ്ങളാണെന്ന് ഉറപ്പാണ്. വിലക്കയറ്റത്തിലേക്കാണ് ബജറ്റ് സംസ്ഥാനത്തെ എത്തിച്ചതെന്ന പ്രതിപക്ഷവിമര്‍ശനത്തിന് മറുപടിനല്‍കാന്‍ ഇതിലൂടെ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. സിമന്റും ടൈല്‍സും അടക്കമുള്ള കെട്ടിടനിര്‍മാണ സാമഗ്രികള്‍ക്ക് വില കൂടുമെങ്കിലും പ്രളയം ബാധിച്ചവരെ അത് ബാധിക്കാതിരിക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. സിമന്റ് കമ്പനികളുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തി കുറഞ്ഞ വിലയ്ക്ക് ഇവ ലഭ്യമാക്കാനാണ് തീരുമാനം.

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവയ്ക്കും വില കൂടും. സ്വര്‍ണവില ഇപ്പോഴേ കുതിക്കുകയാണ്. ഇത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. കാരണം സാധാരണ കുടുംബത്തിലെ പെണ്‍കുട്ടികളുടെ കല്യാണത്തിനും നൂല്‌കെട്ട് പോലുള്ള ചടങ്ങുകള്‍ക്കും സ്വര്‍ണം അനിവാര്യമാണ്. അഞ്ച് ശതമാനം ജി.എസ്.ടി സ്ലാബുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 0.25 ശതമാനം സെസ് ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണത്തിന് വില കൂടിയതോടെ നിക്ഷേപകര്‍ അതിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അതിനാല്‍ വില ഇനിയും കൂടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജൂലൈ മുതല്‍ സെസ് പ്രാബല്യത്തില്‍ വരുമ്പോള്‍ വില അതിലും കൂടും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (18 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (33 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends