Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഗിന്നസ് റെക്കോര്‍ഡ് നേടിയ ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു.... നാട്ടാനകളില്‍ പ്രായം കൂടിയ ആനയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും പ്രായമുള്ള ആനയുമായിരുന്നു

06 FEBRUARY 2019 08:03 AM IST
മലയാളി വാര്‍ത്ത

ഏഷ്യയിലെ തന്നെ ഏറ്റവും പ്രായംകൂടിയ പിടിയാനയായി ഗിന്നസ് റെക്കോര്‍ഡ് നേടിയ ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു. 89 വയസുണ്ടായിരുന്നു. നാട്ടാനകളില്‍ പ്രായം കൂടിയ ആനയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും പ്രായമുള്ള ആനയും ദാക്ഷായണിയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പാപ്പനംകോട് മലമേല്‍ക്കുന്ന് സത്യന്‍ നഗറിലെ ആനക്കൊട്ടിലില്‍ ആന ചരിഞ്ഞത്.

ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി തിരുവനന്തപുരം ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്. 2016ലാണ് ഗജരാജ പട്ടവും ഗിന്നസ് റെക്കോര്‍ഡും ലഭിച്ചത്. കോന്നി ആനക്കൊട്ടിലില്‍ നിന്ന് അഞ്ച് വയസ് കഴിഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിലെത്തിയ ദാക്ഷായണിയെ അവിടെനിന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നത്.


ബോര്‍ഡിനു കീഴിലെ ആറ്റിങ്ങല്‍ തിരുവാറാട്ടുകാവ് ക്ഷേത്രത്തില്‍ നിന്നാണ് ചെങ്കള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ എത്തിച്ചത്. തിരുവിതാംകൂര്‍ ദേവസ്വത്തില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയായിരുന്നു . അരനൂറ്റാണ്ടിലേറെ ശംഖുംമുഖത്ത് ദേവിയെ എഴുന്നള്ളിച്ചിട്ടുണ്ട്.

തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടിനായി തിടമ്പെഴുന്നളിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി അവിടെനിന്ന് കൂടിയാറാട്ടായി ശംഖുംമുഖത്തേക്ക് സ്ഥിരമായി എഴുന്നള്ളത്ത് നടത്തിയിരുന്നു. ഗജരാജ പട്ടം ലഭിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് ദാക്ഷായണിയെ ആദരിച്ചിരുന്നു.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റ് ആനയുടെ ചിത്രമുള്ള പോസ്റ്റ് കവറും ഇറക്കിയിരുന്നു.
ഇന്ന് രാവിലെ പത്തോടെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പാപ്പനംകോട് ദേവസ്വം വക സ്ഥലത്ത് സംസ്‌കാരം നടത്തും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends