മംഗലാപുരത്തേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ മാര്‍ച്ച് 6 വരെ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും

ദിവസവും രാത്രി 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന മംഗലാപുരത്തേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ മാര്‍ച്ച് 6 വരെ കൊച്ചുവേളിയില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു. സെന്‍ട്രല്‍ സ്‌റ്റേഷനില്‍ മൂന്നാം പിറ്റ് ലൈന്‍ നിര്‍മ്മാണം നടക്കുന്നതിനാലാണിത്.
കഴിഞ്ഞ ഒരുമാസമായി ഈ ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് തന്നെയാണ് സര്‍വീസ് നടത്തുന്നത്. നേരത്തേ പ്രഖ്യാപിച്ച കാലാവധി നാളെ അവസാനിക്കും. തുടര്‍ന്നാണ് ഇത് മാര്‍ച്ച് 6 വരെ നീട്ടി പുതിയ പ്രഖ്യാപനം വന്നത്. രാത്രി 8.35നായിരിക്കും കൊച്ചുവേളിയില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുക.
https://www.facebook.com/Malayalivartha

























