കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാതെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി; രേണുവില്‍ നിന്ന് കിട്ടിയിട്ടും പഠിക്കാതെ വീണ്ടും ചൈത്രയ്ക്ക് പിന്നാലെ സിപിഎം

കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാതെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി. സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈത്രയുടെ നടപടി തെറ്റാണെന്നും എന്നാല്‍ അച്ചടക്ക നടപടി ഒഴിവാക്കിയതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുവ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ എന്ന പ്രത്യേക പരിഗണന നല്കിയാണ് ചൈത്രയ്‌ക്കെതിരെ നടപടി ഒഴിവാക്കിയതെന്ന് കോടിയേരി വ്യക്തമാക്കി. സര്ക്കാരിന്റെ സദുദ്ദേശം പാര്ട്ടി ഉള്‌ക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പോലീസ് സ്‌റ്റേഷനു കല്ലെറിഞ്ഞ സംഭവത്തില്‍ പങ്കുള്ള ചില നേതാക്കള് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്ട്ട് ചെയ്തതിനെത്തുടര്ന്നായിരുന്നു ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്യത്. അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘത്തെ പ്രവര്ത്തകര് തടഞ്ഞെങ്കിലും ഓഫീസിനുള്ളില്‍ പരിശോധന നടത്താതെ പിന്നോട്ടില്ലെന്ന് ഡിസിപി നിലപാട് വ്യക്തമാക്കി. തുടര്ന്ന് നേതാക്കള് വഴങ്ങിയെങ്കിലും ഇതിനോടകം പ്രതികളെ ഓഫീസില്‍ നിന്ന് നീക്കിയതായി പോലീസിന് പിന്നീട് വിവരം ലഭിച്ചു. ഓഫീസിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതിനു പിന്നാലെ ഡിസിപിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്ട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു.
പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത 2 പ്രവര്ത്തകരെ കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്ത്തകരുടെ അക്രമം. പോലീസ് സ്‌റ്റേഷന്‍ അക്രമത്തില്‍ ജില്ലയിലെ മുതിര്ന്ന നേതാവുള്‌പ്പെടെ അന്‍പതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്ത്തകര്‌ക്കെതിരെയാണ് കേസുള്ളത്. സിപിഎം തിരുവനന്തപുരം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്റെ നടപടി തെറ്റ് തന്നെയെന്ന് ആവര്‍ത്തിച്ച് കോടിയേരി വരുമ്പോള്‍ പാര്‍ട്ടി വീണ്ടും വലിയ തലവേദനയാണ് വിളിച്ചുവരുത്തുന്ന്ത്. യുവ ഓഫീസറായത് കൊണ്ട് മാത്രമാണ് നടപടി ഒഴിവാക്കിയതെന്നും അത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും സദുദ്ദേശ്യമായി കണ്ടാല്‍ മതിയെന്നുമുള്ള അഭിപ്രായം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കും. ശ്രീറാം വെങ്കിട്ടരാമനും രേണു രാജിനും എതിരായ സമാനമായ പാര്‍ട്ടി നിലപാടുകള്‍ വിവാദമായി തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പുതിയ അഭിപ്രായ പ്രകടനം. ഐഎഎസ് ഐപിഎസ് ഓഫീസര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ഉദ്യോഗസ്ഥ തലത്തിലും പൊതുസമൂഹത്തിലും അസ്വസ്ഥതകള്‍ നിലവിലുണ്ട്.
https://www.facebook.com/Malayalivartha

























