Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം വനിതാ മതില്‍ വിജയിപ്പിച്ചും പിന്നെ പൊളിച്ചും പിന്നെ വന്‍ വിജയമാക്കിയും വെള്ളാപ്പള്ളി നടേശന്‍ നൈസായിട്ട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങി

15 FEBRUARY 2019 02:19 PM IST
മലയാളി വാര്‍ത്ത

ആദ്യം വനിതാ മതില്‍ വിജയിപ്പിച്ചും പിന്നെ പൊളിച്ചും പിന്നെ വന്‍ വിജയമാക്കിയും വെള്ളാപ്പള്ളി നടേശന്‍ നൈസായിട്ട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡണ്ടായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നര കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ മൂന്ന് കോടി അനുവദിച്ചത്.

ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം.സെന്ററിന്റെ തറക്കല്ലിടല്‍ ഈ മാസം 25 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ശബരിമല വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന യോഗം പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നീക്കം നടത്തിയത്. സര്‍ക്കാരുമായി അകന്ന് നില്‍ക്കുന്ന എന്‍.എസ്.എസിന് തിരിച്ചടിയുമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍ന്നടിയുമെന്നും ഇടത്പക്ഷം ശക്തമായി തിരിച്ചുവരുമെന്നും ബി.ജെ.പിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും വെള്ളാപ്പള്ളി രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നു. മാത്രമല്ല ബി.ഡി.ജെ.എസ് നേതാവും യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ഇടത്പക്ഷത്തിനും സര്‍ക്കാരിനും നേട്ടമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് എതിരായ നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചിരുന്നതെങ്കിലും അവര്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു. അതോടെ വെള്ളാപ്പള്ളി പതുക്കെ നിലപാട് മയപ്പെടുത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സജി ചെറിയാന് വോട്ട് ചെയ്യാന്‍ സമുദായഅംഗങ്ങളോട് വെള്ളാപ്പള്ളി പരസ്യമായി ആവശ്യപ്പെട്ടു.

പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കരും പ്രതിസന്ധിയിലായപ്പോഴെല്ലാം വെള്ളാപ്പള്ളി പിന്തുണയുമായി എത്തി. ശബരിമല യുവതീപ്രവേശനം സുപ്രീംകോടതി അനുവദിച്ചപ്പോള്‍ എന്‍.എസ്.എസ് നാമജപവുമായി തെരുവിലിറങ്ങി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ തിരിഞ്ഞു. കോടതിവിധിക്കെതിരെ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അല്ലാതെ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങുകയല്ല വേണ്ടതെന്ന് വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എത്തിയ പന്തളം കൊട്ടാരത്തേയും എന്‍.എസ്.എസ് നേതൃത്വത്തെയും തന്ത്രി കുടുംബത്തെയും വെള്ളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെ ശബരിമല കര്‍മസമിതി അയ്യപ്പസംഗമം സംഘടിപ്പിച്ചപ്പോള്‍ അതൊരു സവര്‍ണകൂട്ടായ്മയാണെന്നും മാതാഅമൃതാനന്ദമയി പങ്കെടുത്തത് കൊണ്ട് മാത്രമാണ് ജനങ്ങള്‍ അതില്‍ പങ്കാളികളായെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇതെല്ലാം സര്‍ക്കാരിന് ധാര്‍മിക പിന്തുണ നല്‍കുന്ന നിലപാടായിരുന്നു.
അങ്ങനെ സര്‍ക്കാര്‍ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചപ്പോള്‍ വെള്ളാപ്പള്ളിയെ ചെയര്‍മാനാക്കി. വനിതാ മതിലിന്റെ സംഘാടക സമിതി ചെയര്‍മാനുമാക്കി. പിണറായി വിജയനൊപ്പം വെള്ളാപ്പള്ളി നടേശനും ജില്ലയിലെ സിപിഎം മന്ത്രിമാരായ ജി സുധാകരനും ടിഎം തോമസ്‌ഐസക്കും തറക്കല്ലിടല്‍ ചടങ്ങിന് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെത്തും. ബി.ജെ.പിക്കും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയായി ഈ ചടങ്ങ് മാറും. ബി.ഡി.ജെ.എസ് ഒപ്പം നിന്നിട്ടും കണിച്ചുകുളങ്ങര ക്ഷേത്രത്തെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയും പത്മനാഭസ്വാമിക്ഷേത്രത്തെ ഉള്‍പ്പെടുത്തുകയും ചെയ്തത് ബി.ജെ.പി സര്‍ക്കാരാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends