Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒഞ്ചിയം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള സി.പി.എം നീക്കം ചീറ്റിപ്പോയി., പ്രധാന രാഷ്ട്രീയ എതിരാളിയായ ആര്‍.എം.പി വിജയിക്കുക മാത്രമല്ല, ഭരണം നിലനിര്‍ത്തുകയും ചെയ്തു

15 FEBRUARY 2019 02:26 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒഞ്ചിയം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള സി.പി.എം നീക്കം ചീറ്റിപ്പോയി. പ്രധാന രാഷ്ട്രീയ എതിരാളിയായ ആര്‍.എം.പി വിജയിക്കുക മാത്രമല്ല, ഭരണം നിലനിര്‍ത്തുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് നടന്ന പുതിയോട്ടുംകണ്ടി വാര്‍ഡില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥി പി. ശ്രീജിത്ത്് വന്‍വിജയം നേടി. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ രാജാറാം തൈപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കി വാര്‍ഡും പഞ്ചായത്ത് ഭരണവും തിരിച്ച് പിടിക്കുകയായിരുന്നു സി.പി.എം ലക്ഷ്യം. പക്ഷെ 308 വോട്ടിന്റെ തോല്‍വി ഏറ്റുവാങ്ങാനായിരുന്നു വിധി. വാര്‍ഡ് അംഗമായിരുന്ന എ.ജി ഗോപിനാഥിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാന നേതാക്കളടക്കം വാര്‍ഡില്‍ തമ്പടിച്ച് പ്രചരണത്തിന് നേതൃത്വം നല്‍കിയിട്ടും വിജയിക്കാനാവാത്തത്് സി.പി.എമ്മിന് വലിയ തിരിച്ചടിയായി. സി.പി.എമ്മില്‍ നിന്നും ആശയപരമായ കാരണങ്ങളാല്‍ വിട്ടുപോന്നവര്‍ ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കോഴിക്കോട് വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് രൂപീകരിച്ച ഇടതുപക്ഷ പാര്‍ട്ടിയാണ് റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി). സി.പി.എമ്മിന് ഏറെ സ്വാധീനം ഉണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സി.പി.എമ്മില്‍ നിന്ന് റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്‍. വേണുവില്‍ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സി.പി.എം നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി.ചന്ദ്രശേഖരനും മറ്റും എതിര്‍ത്തു. അങ്ങനെയാണ് ആര്‍.എം.പി പിറവിയെടുത്തത്.


അതോടെ ടി.പി ചന്ദ്രശേഖരനും സി.പി.എമ്മും തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുകയും അത് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു. ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എമ്മിനുണ്ടാക്കിയ തിരിച്ചടിയില്‍ നിന്നും കരകയറിയെന്ന് തെളിയിക്കാനുള്ള സുവര്‍ണാവസരമായാണ് സി.പി.എം ഈ ഉപതെരഞ്ഞെടുപ്പിനെ കണ്ടത്. 570 വോട്ടിന്റെ ഭൂരിപക്ഷത്തിത് ആര്‍.എം.പി ജയിച്ച വാര്‍ഡില്‍ പാര്‍ട്ടിയുടെ തിരിച്ചു വരവറിയിക്കാനുള്ള ശ്രമം പാഴായി. യു.ഡി.എഫ്് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താഞ്ഞതും തിരിച്ചടിയായി. മുസ്്‌ലിംലീഗിന് ഏറെ സ്വാധീനമുള്ള വാര്‍ഡില്‍ അവര്‍ ആര്‍.എം.പിക്ക് പിന്തുണയും നല്‍കിയിരുന്നു.

ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടം മുന്‍നിര്‍ത്തിയാണ് യു.ഡി.എഫുമായി സഹകരിച്ചതെന്ന് ആര്‍.എം.പി പറയുന്നു. വടകര മണ്ഡലത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. യു.ഡി.എഫിന്റെ പിന്തുണയോടെയാണ് അവര്‍ ഭരണം നടത്തുന്നതും. എന്നാല്‍ ഇടത് രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ആര്‍.എം.പി വലത്പക്ഷ ശക്തികള്‍ക്കൊപ്പം ചേര്‍ന്നത് ആശയപരമായി ശരിയല്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചതും പ്രചരണത്തില്‍ വിഷയമാക്കിയതും. ആര്‍ എം പി യുടെ ജന്മനാട്ടില്‍ ടി.പി ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ക്കുള്ള രാഷ്ട്രീയ സ്വാധീനം തെളിയിക്കാനും ആര്‍.എം.പിക്കായി. വടകര ലോക്‌സഭാ സീറ്റ് ലക്ഷ്യമിടുന്ന വിരേന്ദ്രകുമാറിനുള്ള മുന്നറിയിപ്പു കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫില്‍ ചേക്കേറിയ വീരേന്ദ്രകുമാര്‍ വടകര മണ്ഡലത്തില്‍ നിന്ന് മുമ്പ് എം.പിയായി വിജയിച്ചിട്ടുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends