Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവര്‍ക്കൊപ്പം ഒരുമിച്ച് നില്‍ക്കാം; പുല്‍വാമയില്‍ മരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

15 FEBRUARY 2019 03:48 PM IST
മലയാളി വാര്‍ത്ത

പുല്‍വാമയില്‍ മരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. അവര്‍ക്കൊപ്പം ഒരുമിച്ച് നില്‍ക്കാം. സൈനികരുട മരണം വേദനിപ്പിച്ചുവെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രക്തസാക്ഷികളാകുന്ന സൈനികരുടെ കുടുംബത്തെക്കുറിച്ച് ആലോചിക്കാറുണ്ട്. അവരുടെ ദുഖത്തിനൊപ്പം നമുക്ക് ഒരുമിച്ച് ചേരാം. മരിച്ച സൈനികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പട്ടാളവേഷങ്ങള്‍ ചെയ്തത് മോഹന്‍ലാലായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് വിവരം.അതേസമയം, പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്‌ലി പറഞ്ഞു. പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചെ്ന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന് എതിരെ നയതന്ത്ര സമ്മര്‍ദ്ദം കടുപ്പിക്കും. ആക്രമണത്തില്‍ രാജ്യം തിരിച്ചടി നല്‍കും. യോഗത്തില്‍ ഇത് സംബന്ധിച്ച ശക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നും അത് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നല്‍കുന്നത് നിര്‍ത്താന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു.അടിസ്ഥാന രഹിതമായ ആരോപണമാണിത്. അന്വേഷണം നടത്താതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയില്ല. പാക്കിസ്ഥാന്‍ എന്നും ഭീകരതയ്ക്ക് എതിരാണെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ രംഗത്തെത്തി. ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് അപലപിച്ചു. ശ്രീലങ്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, റഷ്യ തുടങ്ങിയവരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ അവന്തിപോര പ്രദേശത്തുവെച്ചാണ് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. പുല്‍വാമയിലെ കാകപുര സ്വദേശിയായ ആദില്‍ അഹമ്മദാണ് ചാവേറായതെന്ന് പൊലീസ് അറിയിച്ചു. രണ്ടു പതിറ്റാണ്ടിനിടെ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണാണിത്. ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് സംഭവസ്ഥലത്ത് എത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗപരിപാടികള്‍ മുഴുവന്‍ റദ്ദാക്കിയിട്ടുണ്ട്.പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരില്‍ വയനാട് സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ട്. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് കൊല്ലപ്പെട്ടത്. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കം 44 പേരാണ് ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകശ്മീരിലേക്ക് പോയത്. അതേസമയം പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്‌ലി. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചെ്ന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന് എതിരെ നയതന്ത്ര സമ്മര്‍ദ്ദം കടുപ്പിക്കും. ആക്രമണത്തില്‍ രാജ്യം തിരിച്ചടി നല്‍കും. യോഗത്തില്‍ ഇത് സംബന്ധിച്ച ശക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നും അത് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends