Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ഈ കൊടുംക്രൂരതയ്ക്ക് മാപ്പില്ല ; പെരിയയിൽ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകളിൽ നിന്നു തേങ്ങലുകൾ അടങ്ങുന്നില്ല; കൃപേഷും ശരത്‌ലാലും യാത്രയായത് സ്വപ്നങ്ങൾ ബാക്കിയാക്കി

19 FEBRUARY 2019 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...

അരക്കിലോമീറ്റര്‍ ചുറ്റളവില്‍ വിലാപങ്ങള്‍ ഉറഞ്ഞുകൂടിയ 2 വീടുകള്‍. അവിടെ ആര്‍ത്തലച്ചു പെയ്യുന്ന 2 അമ്മമനസ്സുകള്‍. പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ നിന്നു തേങ്ങലുകള്‍ അടങ്ങുന്നില്ല. 2 വീടുകളിലെയും ഏക ആണ്‍തരികളാണു കൊലക്കത്തിക്കിരയായത്.

'കൊന്നതെന്തിനാ എന്റെ കിച്ചുവിനെ' കൃപേഷിന്റെ അമ്മ ബാലാമണിക്ക് വരുന്നവരോടെല്ലാം ചോദിക്കാനുള്ളത് ഇതുമാത്രം. ഒറ്റമുറി മാത്രമുള്ള ഓലക്കുടിലിന്റെ മൂലയ്ക്കുള്ള കട്ടിലില്‍ കരഞ്ഞുതളര്‍ന്നു കിടക്കുകയാണു ബാലാമണി. ഇടയ്ക്ക് കണ്ണുതുറന്നു കൈകകള്‍ കൊണ്ടു ചുറ്റും പരതും. 'എന്റെ മോനെവിടെ' എന്നു ചോദിക്കും.

'പ്ലസ് ടു കഴിഞ്ഞു പെരിയയിലെ പോളിടെക്‌നിക്കില്‍ പഠിക്കാന്‍ അയച്ചതാണ്. എസ്എഫ്‌ഐക്കാരുടെ മര്‍ദനം സഹിക്കാന്‍ വയ്യാതെയാണ് അവന്‍ പഠിപ്പ് നിര്‍ത്തിയത്. അച്ഛന്റെ കൂടെ പെയിന്റിങ് ജോലിക്കു പോവുകയായിരുന്നു. 19 വര്‍ഷമായി ഞങ്ങളീ ഓലപ്പുരയിലാ കിടക്കുന്നേ. എങ്ങനെയെങ്കിലും ഒരു വീടുണ്ടാക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം' – ബാലാമണിക്കു വാക്കുകള്‍ മുറിയുന്നു. പുറത്തെ ചായ്പില്‍ മേശയില്‍ തല കുമ്പിട്ടിരിക്കുകയാണു കൃപേഷിന്റെ അച്ഛന്‍ പി.വി. കൃഷ്ണന്‍. 'ഞാനവനോടു പറ!ഞ്ഞതാണു സൂക്ഷിക്കണമെന്ന്. രാത്രി എത്താന്‍ വൈകുമ്പോഴൊക്കെ വിളിച്ചുനോക്കുമായിരുന്നു.

ശരത്‌ലാലിന്റെ വിയോഗവാര്‍ത്തയറിഞ്ഞു തളര്‍ന്നുവീണ അമ്മ ലതയെ ഇന്നലെ രാവിലെ പെരിയയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിക്കിടക്കയിലും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലുമെല്ലാം ലത തിരഞ്ഞതു മകനെയാണ്. 'എന്റെ കുഞ്ഞിയെവിടെ... എന്റെ മോനെ കൊണ്ടുവാ... ഇന്നലെ പുത്തനുടുപ്പിട്ടു പോയത് ഇതിനായിരുന്നോ?'

മംഗളുരുവില്‍ നിന്നു സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശരത്‌ലാല്‍ നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നു. ക്ലബ്ബിന്റെയും ക്ഷേത്ര കമ്മിറ്റികളുടെയും പരിപാടികളില്‍ നാടകം സംവിധാനം ചെയ്തിരുന്ന ശരത് കുട്ടികള്‍ക്കു നാടകപരിശീലനവും നല്‍കിയിരുന്നു. കല്യോട്ടെ വാദ്യകലാസംഘത്തിന്റെ പരിപാടികളില്‍ ശരത്തിനൊപ്പം ശിങ്കാരിമേളം കൊട്ടാന്‍ കൃപേഷുമുണ്ടാവുമായിരുന്നു. ഈ വാദ്യകലാസംഘത്തിന്റെ ഓഫിസ് ആക്രമിക്കപ്പെട്ടതാണു കല്യോട്ടെ സംഘര്‍ഷങ്ങളുടെ തുടക്കമെന്നു വീട്ടുകാര്‍ പറയുന്നു.

സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസില്‍ ശരത്‌ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ശരത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ പ്രത്യക്ഷപ്പെട്ടു. ഭീഷണിയുടെ കാര്യം പൊലീസില്‍ അറിയിച്ചിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സംഘാടകസമിതി യോഗം കഴിഞ്ഞു മകനെ തല്‍ക്കാലം നാട്ടില്‍ നിന്നു മാറ്റിനിര്‍ത്താന്‍ വീട്ടുകാര്‍ ആലോചിച്ചിരുന്നു. ആ യോഗം കഴിഞ്ഞു മടങ്ങിവരുംവഴിയാണു ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്.

ശരത്‌ലാല്‍ വെട്ടേറ്റു കിടക്കുന്നതു നേരിട്ടു കണ്ട സഹോദരി അമൃതയുടെ ഞെട്ടല്‍ മാറിയിട്ടില്ല. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴാണ് വീട്ടിലേക്കുള്ള വഴിയരികില്‍ വെട്ടേറ്റു കിടക്കുന്ന സഹോദരനെ അമൃത കണ്ടത്. പെരിയ അംബേദ്കര്‍ കോളജില്‍ എംകോം വിദ്യാര്‍ഥിയാണ് അമൃത. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്ലസ്ടു വിദ്യാര്‍ഥിനി. മൂത്ത സഹോദരി കൃപയുടെ വിവാഹം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. ഈ സഹോദരിമാരുടെയും സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണു കൃപേഷും ശരത്‌ലാലും യാത്രയായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (6 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (14 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (20 minutes ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (38 minutes ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (39 minutes ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (43 minutes ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (47 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (2 hours ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (2 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

Malayali Vartha Recommends