Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

കുറ്റവാളികള്‍ക്കെതിരെ ക‍ര്‍ശന നടപടി ; കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പാർട്ടിയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

19 FEBRUARY 2019 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പാർട്ടിയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമത്തിന്‍റെ വേദന അനുഭവിച്ച പാര്‍ട്ടിയാണിത്. ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തിയ പാര്‍ട്ടിയാണ്. ആരെയും കൊല്ലാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ ക‍ര്‍ശന നടപടി സ്വീകരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് കൊലപാതകത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് നടന്നതുപോലെ ഒരു കാര്യം രാഷ്ട്രീയബോധമുള്ള ആരും ചെയ്യില്ല. അങ്ങനെയൊന്ന് ആസൂത്രണം ചെയ്യണ്ട കാര്യം പാര്‍ട്ടിക്കില്ല. അതില്‍ ബന്ധമുള്ള ആളുകള്‍ക്കെതിരെ പാര്‍ട്ടിയും കര്‍ക്കശമായ നിലപാടുകള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടാകെ എല്‍ഡിഎഫിന്‍റെ രണ്ട് ജാഥകളില്‍ കേന്ദ്രീകരിക്കുന്ന സമയമാണ്. രാഷ്ട്രീയത്തിന്‍റെ ആദ്യാക്ഷരം അറിയുന്നവരാരും ഇത്തരത്തില്‍ ഒരു കുറ്റകൃത്യത്തിന് തയ്യാറാകില്ല.

പ്രതിപക്ഷനേതാവ് കൊലപാതകത്തിന്‍റെ ഉത്തരവാദിയായി തന്നെ ചിത്രീകരിക്കുന്നത് തന്നെയാണ്. എന്തൊരു പറച്ചിലാണതെന്നും മുഖ്യമന്ത്രി ചോദിച്ചു. പാര്‍ട്ടി അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല. അക്രമത്തിന്‍റെ വേദന അനുഭവിച്ച പാര്‍ട്ടിയാണിത്. ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തിയ പാര്‍ട്ടിയാണ്. ആരെയും കൊല്ലാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകണം എന്ന് ശക്തമായി ആവശ്യപ്പെടേണ്ട ഘട്ടങ്ങള്‍ മുമ്ബ് ഉണ്ടായിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം ജനം എവിടെനില്‍ക്കുന്നോ ആ നിലപാടായിരുന്നു പാര്‍ട്ടിയുടേത്. ജനങ്ങള്‍ എതിരാകുന്ന ഒരു പ്രവര്‍ത്തനത്തേയും പാര്‍ട്ടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ അറിവോടു കൂടി അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായ വിധത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി സംരക്ഷിക്കില്ല എന്ന് കോടിയേരി വ്യക്തമാക്കി. പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിനെതിരെ സിപിഐ എം മുമ്ബെങ്ങും ഇല്ലാത്ത രീതിയിലാണ‌് നിലപാട‌് എടുത്തിട്ടുള്ളത‌്. പാര്‍ടി പ്രവര്‍ത്തകര്‍ യാതൊരു അക്രമങ്ങളിലും പങ്കെടുക്കരുത‌് എന്നത‌് പാര്‍ടി തീരുമാനമാണ‌്. അത് ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. അത്തരക്കാര്‍ക്ക‌് പാര്‍ടി ഒരു സ്ഥാനവും കൊടുക്കില്ല. ആക്രമങ്ങള്‍ ആര‌് നടത്തിയാലും അത‌് ഒഴിവാക്കണം. ഈ കൊലപാതകം നടന്ന സ്ഥലത്ത് മുമ്ബ് പല അക്രമങ്ങളും നടന്നിട്ടുണ്ട്. അതേപ്പറ്റിയൊന്നും ഇപ്പോള്‍ പറയുന്നില്ല. അതൊന്നും കൊലപാതകത്തിന് ന്യായീകരണമല്ല. കൊലപാതക രാഷ്ട്രീയത്തോട് ഞങ്ങള്‍ക്ക് യോജിപ്പേയില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഐ എം. കേരളത്തില്‍ ഇതിനകം എഴുന്നൂറില്‍ പരം സിപിഐ എം പ്രവര്‍ത്തകര്‍ തന്നെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഇരുന്നൂറിലേറെ പേരെ കൊന്നത് ആര്‍എസ്‌എസാണ് . ബാക്കി ഭൂരിപക്ഷം പേരെയും കൊന്നത് കോണ്‍ഗ്രസുകാരാണ്.

ചില മാധ്യമങ്ങളുടെ സമീപനം ഇടപതുപക്ഷ വിരുദ്ധമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന‌് പാര്‍ട്ടി ഒറ്റകെട്ടായി തീരുമാനിച്ചാലും സിപിഐ എം മാറാന്‍ പാടില്ല എന്ന ചില മാധ്യമങ്ങളുടെ രീതി അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുന്ന വകുപ്പില്‍ കേസ് എടുക്കുമെന്നും കോടിയേരി പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends