Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

സി. പി. എമ്മിനൊപ്പം ചേർന്ന് നാടുഭരിക്കാം എന്ന് മോഹിച്ചുനടക്കുന്ന കോൺഗ്രസ്സ് നേതാക്കൾ ഒരു സഹതാപവും അർഹിക്കുന്നില്ല. കൊല്ലപ്പെട്ട ചെറുപ്പക്കാരോടുള്ള സഹാനുഭൂതിയും ആദരവും നിലനിൽക്കുമ്പോഴും കോൺഗ്രസ്സ് നേതാക്കളുടേത് വെറും മുതലക്കണ്ണീരായേ കാണാൻ കഴിയൂ; കെ സുരേന്ദ്രൻ

19 FEBRUARY 2019 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...

ടി. പി കേസ്സിന്റെ ഗൂഡാലോചന പിണറായി വിജയനിലേക്കും പി. ജയരാജനിലേക്കും എത്തുമെന്നുറപ്പായപ്പോൾ കേസ്സ് അട്ടിമറിച്ച് അവരെ രക്ഷപ്പെടുത്തി കുഞ്ഞനന്തനിലേക്ക് ഒതുക്കിക്കൊടുത്തത് കോൺഗ്രസ്സ് നേതൃത്വമാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലപ്പെട്ട ചെറുപ്പക്കാരോടുള്ള സഹാനുഭൂതിയും ആദരവും നിലനിൽക്കുമ്പോഴും കോൺഗ്രസ്സ് നേതാക്കളുടേത് വെറും മുതലക്കണ്ണീരായേ കാണാൻ കഴിയൂ എന്നും സുരേന്ദ്രൻ പ്രതികരിച്ചു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

കെ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ടി. പി കേസ്സിന്റെ ഗൂഡാലോചന പിണറായി വിജയനിലേക്കും പി. ജയരാജനിലേക്കും എത്തുമെന്നുറപ്പായപ്പോൾ കേസ്സ് അട്ടിമറിച്ച് അവരെ രക്ഷപ്പെടുത്തി കുഞ്ഞനന്തനിലേക്ക് ഒതുക്കിക്കൊടുത്തത് കോൺഗ്രസ്സ് നേതൃത്വമാണ്. അരിയിൽ ഷുക്കൂർ കേസ്സിൽ പി. ജയരാജനേയും ടി. വി. രാജേഷിനേയും ഗൂഡാലോചന വകുപ്പ് ഒഴിവാക്കി വെറും 118 ചാർത്തി രക്ഷപ്പെടുത്തിയതും കോൺഗ്രസ്സ് ആണ്. പിന്നീട് ഷുക്കൂറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സി. ബി. ഐ അന്വേഷണം നേടിയെടുത്തതുകൊണ്ട് മാത്രമാണ് കേസ്സിനു വഴിത്തിരിവുണ്ടായത്. ടി. പി കേസ്സ് നല്ല നിലയിലാണ് തിരുവഞ്ചൂർ അന്വേഷിച്ചത്. അതിന് സ്വന്തം പാർട്ടിക്കാർ തന്നെ അദ്ദേഹത്തെ ഒതുക്കുകയും ചെയ്തു. കെ. ടി. ജയകൃഷ്ണൻ മാസ്ടറുടെ കൊലക്കേസ്സ് പ്രതികൾക്ക് സുപ്രീം കോടതിയിൽ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് കോൺഗ്രസ്സ് നേതാക്കളായിരുന്നു. വഴിക്രമം തെറ്റിച്ച് സി. പി. എം ആഗ്രഹിച്ച ബെഞ്ചിലേക്ക് കേസ്സ് നേരത്തെ എടുപ്പിച്ച കാര്യം ആരും മറന്നിട്ടില്ല. മാർക്കാണ്ഡേയ കാഡ്ജുവാണ് വധശിക്ഷ റദ്ദാക്കിയത്. ഇങ്ങനെ നൂറുകണക്കിന്‌ വൃത്തികെട്ട ഒത്തുതീർപ്പുകൾക്ക് കോൺഗ്രസ്സ് നേതാക്കൾ തയ്യാറായതുകൊണ്ടാണ് ഈ കൊലപാതക പരമ്പര അവസാനിക്കാത്തത്. മുല്ലപ്പള്ളി കരഞ്ഞതിനെ അഭിനയമെന്നു പറയുന്നില്ല. ഹൃദയഭേദകമാണ് ഈ കാഴ്ചകൾ. എന്നാൽ കരഞ്ഞിരിക്കാനുള്ളവരല്ല പൊതുപ്രവർത്തകർ. മുല്ലപ്പള്ളിക്കും കേരളത്തിലെ ഒട്ടുമിക്കകോൺഗ്രസ്സ് നേതാക്കൾക്കും നല്ല നട്ടെല്ലില്ല. പിണറായി വിജയനു മുന്നിൽ കവാത്ത് മറക്കുന്നവരാണ് ഇവരെല്ലാം. ഈ അറുകൊല രാഷ്ട്രീയത്തിനെതിരെ ദേശവ്യാപകമായി ഞങ്ങൾ പ്രചാരണം നടത്തിയപ്പോൾ പരിഹസിച്ചവരാണ് ഈ കോൺഗ്രസ്സ് നേതാക്കൾ. ചുവപ്പുഭീകരതാപ്രയോഗം അതിശയോക്തിയാണെന്നുവരെ കടത്തിപ്പറഞ്ഞവരാണ് ഇവർ. സി. പി. എമ്മിനൊപ്പം ചേർന്ന് നാടുഭരിക്കാം എന്ന് മോഹിച്ചുനടക്കുന്ന കോൺഗ്രസ്സ് നേതാക്കൾ ഒരു സഹതാപവും അർഹിക്കുന്നില്ല. കൊല്ലപ്പെട്ട ചെറുപ്പക്കാരോടുള്ള സഹാനുഭൂതിയും ആദരവും നിലനിൽക്കുമ്പോഴും കോൺഗ്രസ്സ് നേതാക്കളുടേത് വെറും മുതലക്കണ്ണീരായേ കാണാൻ കഴിയൂ.

ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.

ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (5 minutes ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (24 minutes ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (50 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (58 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (1 hour ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (1 hour ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (2 hours ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (3 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends