Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ചെരിപ്പു കമ്പനിയുടെ ഷോറൂമും ഗോഡൗണും ഉൾപ്പെടുന്ന ആറു നില കെട്ടിടത്തിലെ തീ അണയ്ക്കാൻ 18 അഗ്നിശമനസേനാ യൂണിറ്റുകള്‍:- മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീയണയ്ക്കാന്‍ കഴിയാതെ വന്നതോടെ തീ അണയ്ക്കാന്‍ ഭാരത് പെട്രോളിയം, എയർപോർട്ട് അതോറിറ്റി എന്നിവരുടെ സേവനം തേടി ജില്ലാ ഭരണകൂടം

20 FEBRUARY 2019 02:12 PM IST
മലയാളി വാര്‍ത്ത

എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം പാരഗണിന്റെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. ചെരിപ്പു കമ്പനിയുടെ ഷോറൂമും ഗോഡൗണും ഉൾപ്പെടുന്ന ആറു നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 18 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീയണയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. എണ്ണക്കമ്പനികൾ, വിമാനത്താവളം എന്നിവയുടെ സഹായം ജില്ലാഭരണകൂടം തേടിയിട്ടുണ്ട്. തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. സമീപ സ്ഥലങ്ങളിലേക്കു പടരുന്നതു തടയാൻ മാത്രമേ കഴിയൂ എന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി.

കെട്ടിടത്തിലെ വൈദ്യുതിബന്ധം വിഛേദിച്ചു. ചെറിയ സ്‌ഫോടനങ്ങളും കെട്ടിടത്തില്‍ ഉണ്ടാകുന്നുണ്ട്. റബറിനു തീപിടിച്ചതാണ് തീ അണയയ്ക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാകുന്നത്. കെട്ടിടത്തില്‍നിന്നു തീവ്രഗന്ധമാണുയരുന്നത്. ആദ്യം നാല് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നു കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാൻ ശ്രമം തുടരുന്നു. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

പാരഗണിന്റെ ഷോറൂമും ഗോഡൗണുമുള്ള നാലു നില കെട്ടിടത്തിന്റെ നാലാം നിലയിലാണു തീപിടിച്ചത്. കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്നു നിഗമനം. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. തൊട്ടടുത്തു തന്നെ അപാർട്മെന്റുകളും ഓഫിസ് കെട്ടിടങ്ങളുമുണ്ട്. അഗ്നിശമനസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായി തീപടരുന്ന സ്ഥിതിയാണുള്ളത്. സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാന്‍ സുരക്ഷയുടെ ഭാഗമായി പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചിക്കുകയും, സമീപ പ്രദേശങ്ങളിലെ കടകള്‍ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നഗരത്തില്‍ നിന്ന് കുടിവെള്ള ടാങ്കറുകളില്‍ അടക്കം വെള്ളമെത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്നി ബാധ നിയന്ത്രിക്കാനായി സേനയുടെ സഹായം തേടിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിയോടെയാണ് കെട്ടിടത്തിന്റെ മധ്യ ഭാഗത്ത് അഗ്നി ബാധയുണ്ടായത്. റബ്ബര്‍ ഉല്‍പന്നങ്ങളാണ് തീ പിടിച്ച കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തില്‍ നിന്ന് ഉയരുന്ന കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പുക ശ്വസിക്കുന്നത് അപകടകരമാണെന്നും സമീപവാസികളും മാധ്യമ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നു പ്രാഥമിക നിഗമനം. തീ അണയ്ക്കാന്‍ ഭാരത് പെട്രോളിയം, എയർപോർട്ട് അതോറിറ്റി എന്നിവരുടെ സേവനം തേടി ജില്ലാ ഭരണകൂടം. കെട്ടിടത്തിൽ ഉണ്ടായിരുന്നത് ആകെ 28പേരാണെന്നും. ഇവരില്‍ ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടതായി കമ്പനി ജീവനക്കാർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (9 minutes ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (26 minutes ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (51 minutes ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (1 hour ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (1 hour ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (2 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (2 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends