പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടമായ കുടുംബത്തിന് ധനസഹായം ലഭിക്കാഞ്ഞതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന കുടുംബത്തിന് ധനസഹായം ലഭിക്കാഞ്ഞതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചുതളിയിക്കല്‍ രാജനാണ് (62) ജീവനൊടുക്കിയത്. ആഗസ്റ്റ് 16നുണ്ടായ കനത്ത മഴയില്‍ രാജന്റെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു.
അതേതുടര്‍ന്ന് സമീപത്തെ എസ്‌റ്റേറ്റ് ലയത്തിലേക്ക് താമസം മാറ്റി. വീട് നിര്‍മിക്കുന്നതിന്റെ ധനസഹായം തേടി മാസങ്ങളായി വില്ലേജ്, പഞ്ചായത്ത് ഓഫിസുകളില്‍ കയറി ഇറങ്ങുകയായിരുന്നു. ചൊവ്വാഴ്ചയും രണ്ട് ഓഫിസുകളിലും എത്തിയിരുന്നു
ധനസഹായം ലഭിക്കാത്തതിനാല്‍ കൂലിവേല ചെയ്തിരുന്ന രാജന്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഓഫിസുകളില്‍നിന്ന് മടങ്ങിവന്ന രാജന്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ: രമണി. മക്കള്‍: രതീഷ്, രാജേഷ്.
https://www.facebook.com/Malayalivartha






















