അമിത് ഷായെ തുഷാര്‍ ഇന്ന് കാണും... തുഷാറിനെ എങ്ങനേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ അമിത്ഷായുടെ സൂപ്പര്‍ കളി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവെ വെള്ളാപ്പള്ളി നടേശന്റേയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേയും നിലപാട് നിര്‍ണായകമാകുകയാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ ഇന്ന് നടക്കും.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തുടര്‍ച്ചയായുള്ള വിമര്‍ശനങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും നാല് മന്ത്രിമാരുമായുള്ള ചര്‍ച്ചയും ബിജെപിയില്‍ ആശങ്കയോടെയാണ് കാണുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തുഷാറിന്റെ മനസ്സുമാറ്റാന്‍ അമിത് ഷായ്ക്ക് കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മത്സരിക്കാനില്ലെന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചിരുന്നത്. ഇതേ നിലപാട് തന്നെയാണ് തുഷാര്‍ തുടരുന്നത് എങ്കില്‍ നാല് സീറ്റില്‍ കൂടുതല്‍ നല്‍കേണ്ടെന്നാണ് ബിജെപിക്കുള്ളില്‍ ഉയരുന്ന അഭിപ്രായമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വനിതാ മതിലില്‍ അധ്യക്ഷത വഹിച്ചത് അടക്കം ശബരിമല യുവതീ പ്രവേശന വിധിയില്‍ സര്‍ക്കാര്‍ നിലപാടിനോട് ചേര്‍ന്നു നില്‍ക്കുന്നതടക്കം വെള്ളാപ്പള്ളിയുടെ നിലപാടിലൂടെ എസ്എന്‍ഡിപിയില്‍ കാര്യമായ മനംമാറ്റം ഉണ്ടായോ എന്നും ബിജെപി നോക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















