ഓഡർ ചെയ്ത കപ്പ ബിരിയാണിയിൽ ഇറച്ചിയില്ലാത്തത് ചോദ്യം ചെയ്ത കണ്ണൂര്‍ സ്വദേശിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച് ഹോട്ടൽ ജീവനക്കാർ; പരിക്കേറ്റ മധ്യവയസ്ക്കൻ ചികിത്സയിലിരിക്കെ മരിച്ചു

കപ്പ ബിരിയാണിയിൽ ഇറച്ചിയില്ലാത്തത് ചോദ്യം ചെയ്‌തയാളെ വാക്കുതർക്കത്തിനൊടുവിൽ ഹോട്ടല്‍ ജീവനക്കാർ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തലയ്ക്ക് പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍സ്വദേശി ഹനീഫാണ് (50) മരിച്ചത്.
കഴിഞ്ഞ പത്താം തീയതി മാവൂര്‍ റോഡില്‍ പുത്തന്‍ സ്റ്റാന്‍ഡിന് സമീപത്തായാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന ഹനീഫും സുഹൃത്തുക്കളും ഹോട്ടലില്‍ഭക്ഷണം കഴിക്കാനെത്തി കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ പിടിച്ച് ഉന്തിയപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha






















