ചാത്തന്നൂരില്‍ സ്വകാര്യ ബസും ഓട്ടോ പിക് അപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ചാത്തന്നൂര്‍ ഊറാം വിളയില്‍ സ്വകാര്യ ബസും ഓട്ടോ പിക് അപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. വെളിയം നിസാമുദ്ദീന്‍ മന്‍സിലില്‍ നസിം(49), റസീനാ മന്‍സിലില്‍ റഹിം (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുപുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്.
ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും കടമ്പാട്ടുകോണത്ത് നിന്നും മത്സ്യം കയറ്റി പോകുകയായിരുന്ന പിക് അപ്പുമാണ് അപകടത്തില്‍പ്പെട്ടത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















