Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇന്ത്യ പിന്‍മാറിയാല്‍ പൂട്ടിക്കെട്ടും... ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ഐസിസി; ഇന്ത്യ മത്സരിക്കുമോയെന്ന് ഇനി മോഡി തീരുമാനിക്കും

03 MARCH 2019 02:42 PM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി തള്ളി. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ചര്‍ച്ചയെന്നായിരുന്നു ഐസിസി നിലപാട്. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ മത്സരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇന്ത്യന്‍ ജനതയുടെ വികാരം കണക്കിലെടുത്ത് പാകിസ്ഥാനോടൊപ്പം ഇന്ത്യ കളിക്കേണ്ടെന്ന് തീരുമാനമെടുത്താല്‍ ഐസിസി വെട്ടിലാകും. ഇന്ത്യന്‍ ജനതയാണ് ലോകകപ്പിന്റെ നട്ടെല്ല്. ഇന്ത്യക്കാര്‍ കളി കാണാതിരുന്നാല്‍ സ്‌പോണ്‍സര്‍മാരെപ്പോലും കിട്ടില്ല. വലിയ സാമ്പത്തിക ഭാരം തന്നെ നേരിടും. ഇന്ത്യ സെമിയിലെങ്കിലും എത്തണമെന്നാണ് സ്‌പോണ്‍സര്‍മാര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ ആളില്ലാ കസേരകളും പരസ്യമില്ലാ കളികളുമായിരിക്കും ഫലം. അതേസമയം ക്രിക്കറ്റിനെ ക്രിക്കറ്റായി കാണുകയാണെങ്കില്‍ ഇതെല്ലാം മാറും. ഇന്ത്യ മത്സര രംഗത്ത് എത്തുകയും ചെയ്യും.

പുല്‍വാമ ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഐസിസി െ്രെതമാസ ബോര്‍ഡ് യോഗം ബിസിസിഐ ആവശ്യം തള്ളി.

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്നും അതില്‍ മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ലോകകപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ പാകിസ്ഥാനുമായി ഇന്ത്യ മത്സരത്തിന് തയ്യാറാകുമോ അല്ല ബഹിഷ്‌കരിക്കുമോ എന്നതില്‍ കേന്ദ്രസര്‍ക്കാരാകും തീരുമാനമെടുക്കുക.

ലോകകപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കണമോ എന്നതില്‍ ബിസിസിഐ കേന്ദ്രസര്‍ക്കാരിന് തീരുമാനം വിട്ടിരുന്നു.

ഇന്ത്യാ പാക് സംഘര്‍ഷം അയഞ്ഞ പശ്ചാത്തലത്തിലും ഇന്ത്യന്‍ വൈമാനികനെ പാകിസ്ഥാന്‍ വിട്ടയയ്ക്കുകയും ചെയ്തതിനാല്‍ ബഹിഷ്‌കരണ തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കില്ലെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 16നാണ് ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം.

അതേസമയം ഇന്ത്യയില്‍ നടക്കുന്ന 2021 ട്വന്റി ട്വന്റി ലോകകപ്പിലും 2023 ലോകകപ്പിലും പാക് താരങ്ങള്‍ക്ക് ഇന്ത്യ വിസ നിഷേധിക്കാന്‍ സാധ്യതയുണ്ടെന്നും വിഷയത്തില്‍ ഐസിസി ഇടപെടണമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടു.

ലോകകപ്പ് നേടിയ പാക് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇമ്രാം ഖാനാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രി എന്ന അപൂര്‍വ സാഹചര്യവുമുണ്ട്. അതേസമയം ഇന്ത്യയുമായുള്ള സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതു കണക്കിലെടുത്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ ശക്തമായി രംഗത്തു വന്നിരുന്നു.

പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനം ഇന്ത്യപാക് സംഘര്‍ഷത്തിന് അയവുവരുത്തുമെന്നാണ് നേരത്തെ അഭിപ്രായമുയര്‍ന്നത്. ദേശീയ അസംബ്ലിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം വന്നു. വിവരാവകാശ മന്ത്രി ഫവാദ് ചൗധരിയാണ് ശനിയാഴ്ച പ്രമേയം അധോസഭയില്‍ അവതരിപ്പിച്ചത്.

കൂടാതെ ഇംറാന് പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ വ്യാപക കാമ്പയിനും നടക്കുന്നുണ്ട്. നൊബേല്‍ നല്‍കണമെന്നാവശ്യപ്പെട്ട് 2,00,000 പേര്‍ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാകിസ്താന്റെ കസ്റ്റഡിയിലായിരുന്ന വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത്. സമാധാനം മുന്‍നിര്‍ത്തി കമാന്‍ഡറെ വിട്ടയക്കുന്നുവെന്നാണ് ഇംറാന്‍ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് വിവാദവും വരുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends